മുന്‍നിര ഗായകരെ അണിനിരത്തി ബിജിത് ബാലയുടെ 'ലഹരി സംഗീതം'

മുന്‍നിര ഗായകരെ അണിനിരത്തി ബിജിത് ബാലയുടെ 'ലഹരി സംഗീതം'

പതിനേഴ് കലാകാരന്‍മാരെ അണിനിരത്തി ലഹരിവിരുദ്ധ സംഗീത ആല്‍ബവുമായി സംവിധായകനും എഡിറ്ററുമായ ബിജിത് ബാല. വിമുക്തി മിഷന്റെ ഭാഗമായാണ് ലഹരിസംഗീതമെന്ന ആല്‍ബം. കേരള എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് വേണ്ടിയാണ് ദൃശ്യാവിഷ്‌കാരം. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീത സംവിധാനം. പ്രശാന്ത് രവീന്ദ്രനാണ് ക്യാമറ. പ്രശാന്ത് മാധവാണ് ആര്‍ട്ട്.

സിതാര കൃഷ്ണകുമാര്‍, സംഗീത ശ്രീകാന്ത്, ആന്‍ ആമി, സന്നിദാനന്ദന്‍, അഫ്‌സല്‍, സയനോര ഫിലിപ്പ്, ജോബ് കുര്യന്‍, പുഷ്പാവതി, നജിം അര്‍ഷാദ്, ജ്യോല്‍സ്‌ന, രാജലക്ഷ്മി, ഹരിശങ്കര്‍, സൗമ്യ രാധാകൃഷ്ണന്‍ എന്നിവരാണ് ഗാനമാലപിച്ചിരിക്കുന്നത്. ബേബി റിദ, മിഥുന്‍, അദീഷ് ദാമോദരന്‍, സന്ദീപ് അമ്പാടത്ത്, ഷിബിരാജ്, ശ്രുതി, ശില്‍പാ ജോസഫ്, ഋഷി വേലായുധന്‍ എന്നിവരാണ് അഭിനേതാക്കള്‍.

വിപിന്‍ ലാലാണ് കീബോര്‍ഡ്, രൂപാ രേവതി വയലിനും രാജേഷ് ചേര്‍ത്തല ഫ്‌ളൂട്ടും സന്ദീപ് മോഹന്‍ ഗിത്താറും.

No stories found.
The Cue
www.thecue.in