ഈ പാട്ട് എന്നെ തിരികെ വീട്ടില്‍ എത്തിക്കും, ആര്യ ദയാലിന്റെ 'സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ'

ഈ പാട്ട് എന്നെ തിരികെ വീട്ടില്‍ എത്തിക്കും, ആര്യ ദയാലിന്റെ 'സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ'

ദക്ഷിണാമൂര്‍ത്തിയുടെ 'സ്വപ്‌നങ്ങളേ' എന്ന ഗാനത്തിന് കവര്‍ വേര്‍ഷനുമായി ഗായികയും കംപോസറുമായ ആര്യ ദയാല്‍. ഹൈ ഓണ്‍ മ്യൂസിക് ഗെറ്റവേ സീരീസിലാണ് ആര്യ ദയാലിന്റെ രണ്ടാമത്തെ ഗാനമായി സ്വപ്‌നങ്ങള്‍, സ്വപ്‌നങ്ങളേ എന്ന ഗാനം പുറത്തുവന്നിരിക്കുന്നത്. ഈ പാട്ട് എന്നെ തിരികെ വീട്ടില്‍ എത്തിക്കും, എവിടെ ആണെങ്കിലും ' എന്ന് പാട്ടിനിടെ ആര്യ ദയാല്‍ സദസിനോട് പറയുന്നുമുണ്ട്.

ഈ സീരിസിലെ 'കണ്ണോട് കാണ്‍മ്പതെല്ലാം' എന്ന ഗാനത്തിന്റെ വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് അമിതാബ് ബച്ചന്‍ ഉള്‍പ്പെടെ ആര്യദയാലിന്റെ ആലാപനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. കണ്ണൂര്‍ സ്വദേശിയായ ആര്യദയാല്‍ സഖാവ് എന്ന കവിത ആലപിച്ചാണ് ശ്രദ്ധ നേടുന്നത്. പിന്നീട് യൂട്യൂബ് ചാനലില്‍ ഫ്യൂഷനുകളും കവര്‍ സോംഗുകളുമായി ആര്യ സജീവമായി.

മൂന്നാറില്‍ നടന്ന ലൈവ് പെര്‍ഫോര്‍മന്‍സിന്റെ വീഡിയോ ആണ് വണ്ടര്‍ വാള്‍ മീഡിയ യൂട്യൂബിലൂടെ പുറത്തിറക്കിയിരിക്കേുന്നത്. ആര്യദയാലിനെ കൂടാതെ സിതാര കൃഷ്ണകുമാര്‍, ഹരീഷ് ശിവരാമകൃഷ്ണന്‍ എന്നിവരും മൂന്നാറിലെ ലൈവ് പ്രോഗ്രാമില്‍ പങ്കെടുത്തിരുന്നു.

കാവ്യമേള എന്ന ചിത്രത്തിനായി വി.ദക്ഷിണാമൂര്‍ത്തി ചിട്ടപ്പെടുത്തിയ സ്വപ്‌നങ്ങളേ എന്ന ഗാനം കെ.ജെ യേശുദാസും പി.ലീലയുമാണ് സിനിമക്ക് വേണ്ടി ആലചിപ്പിരുന്നത്. വയലാര്‍ രാമവര്‍മ്മയാണ് ഗാനരചന.

കൊവിഡ് ബാധിതനായി ചികില്‍സയില്‍ കഴിയവേയാണ് അമിതാബ് ബച്ചന്‍ ആര്യയെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നത്. ആശുപത്രി ദിനങ്ങളെ പ്രകാശപൂരിതമാക്കിയത് ആര്യയുടെ പാട്ടുകളാണെന്ന് ബച്ചന്‍ ട്വീറ്റ് ചെയ്തിരുന്നു. ട്രൈ മൈ സെല്‍ഫ്, കിംഗ് ഓഫ് മൈ കൈന്‍ഡ് എന്നീ സിംഗിളുകളും ആര്യ ദയാല്‍ പുറത്തിറക്കിയിരുന്നു. സ്വന്തം ബാന്‍ഡിന്റെ മുന്നൊരുക്കത്തിലാണ് ആര്യ ദയാല്‍ ഇപ്പോള്‍.

Summary

Swapnangal Arya Dhayal Live, Arya Dhayal interview

Related Stories

No stories found.
logo
The Cue
www.thecue.in