രാനിലാവ് റാന്തലായ്, ആര്യ ദയാലിന്റെ ആലാപനത്തില്‍ പാട്ടിന്റെ നിലാനദിയുമായി അഫ്‌സല്‍ യൂസഫ്

രാനിലാവ് റാന്തലായ്, ആര്യ ദയാലിന്റെ ആലാപനത്തില്‍ പാട്ടിന്റെ നിലാനദിയുമായി അഫ്‌സല്‍ യൂസഫ്

ചലച്ചിത്ര സംഗീതത്തില്‍ നിന്ന് മാറി ഇന്‍ഡിപെന്‍ഡന്‍ഡ് മ്യൂസിക് എന്ന നിലയില്‍ മികച്ച സൃഷ്ടികളുമായി സമീപവര്‍ഷങ്ങളില്‍ സംഗീത സംവിധായകരും ഗായകരും രംഗത്ത് വന്നിരുന്നു. ലോക്ക് ഡൗണ്‍ കാലയളവില്‍ ഉള്‍പ്പെടെ യൂട്യൂബ് ചാനലിലൂടെ സജീവമായ ആര്യ ദയാല്‍ ഇക്കൂട്ടത്തില്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്ന യുവസംഗീത പ്രതിഭകളിലൊരാളാണ് ആര്യാ ദയാല്‍. സഖാവ് എന്ന കവിതയുടെ വേറിട്ട ആലാപനത്തിലൂടെയാണ് ആര്യയെ മലയാളികള്‍ പരിചയപ്പെട്ടതെങ്കിലും പിന്നീട് അമിതാഭ് ബച്ചന്‍ പങ്കുവച്ച വീഡിയോയും ഒടുവില്‍ പുറത്തുവന്ന കിംഗ് ഓഫ് മൈ കൈന്‍ഡ് എന്ന ആല്‍ബവും ആര്യ ദയാലിന്റെ ഉയര്‍ച്ച അടയാളപ്പെടുത്തുന്നതായിരുന്നു.

സംഗീത സംവിധായകന്‍ അഫ്‌സല്‍ യൂസഫിന്റെ ഈണത്തില്‍ നിലാനദി എന്ന സംഗീത വീഡിയോയുമായി എത്തിയിരിക്കുകയാണ് ആര്യ ദയാല്‍. ആര്യയുടെ ആലാപന ശൈലി കൂടി ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് അഫ്‌സല്‍ യൂസഫ് രാനിലാവ് റാന്തലായി എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കവിപ്രസാദ് ഗോപിനാഥിന്റെതാണ് വരികള്‍.

അര്‍ജുന്‍ ബി. നായര്‍ ആണ് മിക്‌സിംഗ്. ഗാനത്തിന്റെ റെക്കോര്‍ഡിംഗ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ മികച്ച പ്രതികരണമാണ് ഈ ഗാനത്തിന് ലഭിക്കുന്നത്.

വരികൾ

രാനിലാവു റാന്തലായ്

നാളമൊന്നു നീട്ടിയോ

മഞ്ഞുറഞ്ഞ വീഥിയിൽ

പെയ്തൊഴിഞ്ഞു രാമഴ

എന്നുടലാകവേ

ഇന്നൊരു മാന്ത്രികൻ

തന്നൊരു കമ്പളം

ചൂടു നൽകും നേരം

തെന്നലു വീശവേ

മുന്നിലെ ജാലകം

തെല്ലൊരു പാളി മെല്ലെത്തുറക്കും നേരം

നിലാ... നദി! നദി!

ഈ രാവിലോരോ ജീവാണു പോലും

ഇണയൊന്നണയാൻ വഴിതേടവേ

കാണാതൊളിച്ചും പോകാൻ മടിച്ചും

പ്രണയം ഇനിയും പറയാതെ

ഞാൻ ഈ ദൂതുമായൊന്നു നീ ചെല്ലുമോ? പ്രേമാന്ധ ഞാനെന്നതും ചൊല്ലുമോ?

നിലാ നദീ - നദീ

പ്രേമാർദ്രയീ ഞാൻ തേടുന്നകാര്യം

പറയാതറിയാൻ അവനാകുമോ?

നേരിട്ടു കാണാൻ പോരാൻ നിനച്ചാൽ

ഉടനേ വരുവാൻ വഴി കാട്ടുമോ?

പോരാൻ വിളക്കൊന്നു നീ കാട്ടുമോ

നാണിച്ചു കൺപൊത്തി നീ മായുമോ?

നിലാ നദീ - നദീ

Summary

Arya Dhayal's first malayalam single Nilaanadi composed by Afzal Yusuff

Related Stories

No stories found.
logo
The Cue
www.thecue.in