'ഇത് പൊരുതലിന്റെ സമയം'; കൊവിഡ് ബോധവത്കരണത്തിലും എസ്പിബി; അതിജീവിക്കാനുള്ള ആത്മശക്തി പ്രകടിപ്പിച്ച മനുഷ്യനെന്ന് റഫീക്ക് അഹമ്മദ്

'ഇത് പൊരുതലിന്റെ സമയം'; കൊവിഡ് ബോധവത്കരണത്തിലും എസ്പിബി; അതിജീവിക്കാനുള്ള ആത്മശക്തി പ്രകടിപ്പിച്ച മനുഷ്യനെന്ന് റഫീക്ക് അഹമ്മദ്

കൊവിഡ് ബോധവത്കരണത്തിലും എസ് പി ബാലസുബ്രഹ്മണ്യം സജീവമായിരുന്നു. 'ഒരുമിച്ച് നില്‍ക്കേണ്ട സമയം, ഇത് പൊരുതലിന്റെ സമയം' എന്ന ഗാനമാണ് എസ്പിബി മലയാളികള്‍ക്ക് വേണ്ടി ആലപിച്ചത്. റഫീക്ക് അഹമ്മദാണ് വരികളെഴുതിയത്. അതിജീവിക്കാനുള്ള ആത്മശക്തി പ്രകടിപ്പിച്ച മനുഷ്യനൊപ്പം നില്‍ക്കാനായതില്‍ സന്തോഷമുണ്ടെന്ന് റഫീക്ക് അഹമ്മദ് ദ ക്യുവിനോട് പറഞ്ഞു.

റഫീക്ക് അഹമ്മദ് അനുസ്മരിക്കുന്നു

എസ് പി ബാലസുബ്രഹ്മണ്യത്തെ വ്യക്തിപരമായി അടുത്ത പരിചയമില്ലായിരുന്നു. 2002ലോ 2003ലോ ചെയ്ത ആല്‍ബത്തില്‍ എഴുതിയ ഗാനം പാടിയത് എസ്പിബിയായിരുന്നു. ഒരുകുറി വീണ്ടും നാം എന്ന വരികളായിരുന്നു.സ്വച്ഛ് ഭാരതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും സഹകരിച്ചിരുന്നു. കൊവിഡിനിടെ് അദ്ദേഹം വിളിച്ചു. ഫേസ്ബുക്ക് പേജിലൂടെ ലോകത്തോട് സംസാരിക്കുന്നുണ്ടായിരുന്നു. മഹാമാരിയുണ്ടാക്കുന്ന ഭീതിയില്‍ ആളുകളെ സമാധാനിപ്പിക്കുകയായിരുന്നു. ലോക് ഡൗണില്‍ കുടുങ്ങിയ മനുഷ്യര്‍ക്കായി നല്ല വാക്കുകള്‍ പറയുകയും പാടുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മലയാളത്തിലേക്ക് കുറച്ച് വരികള്‍ വേണമെന്ന് സ്‌നേഹപൂര്‍വ്വം ആവശ്യപ്പെട്ടു. അത് എഴുതിക്കൊടുത്തു.

പല കലാകാരന്‍മാരും മരിക്കുമ്പോള്‍ വലിയ നഷ്ടമാണെന്ന് നമ്മള്‍ പറയും. അവര്‍ പലകാര്യങ്ങളും ചെയ്ത് തീര്‍്ത്തിട്ടായിരിക്കും പോകുന്നത്. എസ്പിബിയുടെ ശബ്ദവും സംഗീതവും കേള്‍ക്കുമ്പോള്‍ ഇനിയും അദ്ദേഹത്തില്‍ നിന്നും കിട്ടാനുണ്ടെന്ന് മനസിലാകും. അത് ആലോചിക്കുമ്പോള്‍ വലിയ നഷ്ടമാണ് ആ വിയോഗമെന്ന് ബോധ്യപ്പെടും.

ഏത് പ്രതിസന്ധിയെയും അതിജീവിക്കണമെന്ന ആത്മശക്തിയാണ് എസ്പിബി പ്രകടിപ്പിച്ചത്. അതിനെ നേരിടാനുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടുകയെന്ന വലിയ കാര്യമാണ് അദ്ദേഹം ചെയ്തത്. സാധാരണ കലാകാരന്‍മാരെ പോലെ സുരക്ഷിതമായി ഒഴിഞ്ഞിരുന്നില്ല.ജനങ്ങളുടെ മനസ്സ് മനസിലാക്കി അവര്‍ക്കൊപ്പം നിന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.

എസ്പിബി പാടിയ വരികള്‍

ഒരുമിച്ച് നില്‍ക്കേണ്ട സമയം

ഇത് പൊരുതലിന്റെ, കരുതലിന്റെ സമയം

ഭയസംഭ്രമങ്ങള്‍ വേണ്ട, അതിസാഹസ ചിന്ത വേണ്ട

അതിജീവന സഹവര്‍ത്തകസഹനം മതി

ഒരുമിച്ചു നില്‍ക്കേണ്ട സമയം

പ്രാര്‍ത്ഥനകള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍...

മര്‍ത്ത്യസേവനത്തേക്കാള്‍ ഭാസുരമില്ല...

വാശികള്‍, തര്‍ക്കങ്ങള്‍, കക്ഷിഭേദങ്ങള്‍

വിശ്വസങ്കടത്തിനു മുന്നില്‍ ഭൂഷണമല്ല...

മതജാതി വിചാരങ്ങള്‍ മറകൊള്ളുവിന്‍,

മരിക്കടക്കാന്‍ ഇതൊന്ന ശാസ്ത്രവിവേകം

Related Stories

No stories found.
logo
The Cue
www.thecue.in