ഓണപ്പതിവുകളിലൊന്നല്ല ഈ മ്യൂസിക്കല്‍ വീഡിയോ, ഹരി എം മോഹനന്റെ 'ഓണമാണ്'

ഓണപ്പതിവുകളിലൊന്നല്ല ഈ മ്യൂസിക്കല്‍ വീഡിയോ, ഹരി എം മോഹനന്റെ 'ഓണമാണ്'

''ഓണമാണ് വീണ്ടുമോണമാണ്

വേണമായുസെന്ന തോന്നലാണ്''

പ്രശസ്ത സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഈണമിട്ട് പാടിയ ഈ ഗാനം മലയാളികളില്‍ കുറച്ചുപേര്‍ക്കെങ്കിലും ഗൃഹാതുരതയുടെ ഭാഗമാണ്. കൊവിഡ് മഹാവ്യാധിക്ക് നടുവില്‍ ഓണാഘോഷങ്ങള്‍ മാറ്റിവച്ച മലയാളികള്‍ക്ക് മുന്നിലേക്ക് ഈ ഓണപ്പാട്ടിന് വേറിട്ട ദൃശ്യാവിഷ്‌കാരമൊരുക്കിയിരിക്കുകയാണ് ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ ഹരി എം മോഹനന്‍.

ഒരു മലയോര ഗ്രാമത്തില്‍ വാര്‍ധക്യത്തില്‍ തനിച്ചായ കഥാപാത്രത്തിലൂടെ ഹ്രസ്വചിത്രത്തിന്റെ അനുഭവാന്തരീക്ഷം സമ്മാനിക്കുന്നുണ്ട് 'ഓണമാണ്' എന്ന മ്യൂസിക് ഫിലിം. ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ് ആണ്. വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ കൂടി അവതരിപ്പിക്കുന്നതാണ് മ്യൂസിക് വീഡിയോ. മൂലമറ്റം ആശ്രമം ഭാഗത്ത് ചിത്രീകരിച്ച ഈ ഗാനം കാപ്പി എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍ ആണ് പുറത്തിറക്കിയത്. സ്വരൂപ് ഫിലിപ്പ് ആണ് ക്യാമറ.

ഒരു മാത്ര കേട്ടാൽ തന്നെ നമ്മളെ വൈകാരികമായി സ്പർശിക്കുന്ന ചുരുക്കം പാട്ടുകളല്ലേ ഉള്ളു. ഈ പാട്ട് ഒരു വട്ടം കേട്ട് തീർന്നിട്ട് മനസ്സിൽ നിന്ന് പോയിട്ടില്ല. ഒന്ന് കേൾക്കണേ. കവിപ്രസാദ്‌ ഗോപിനാഥിന്റെ കവിതയ്ക്ക് ഈണമിട്ടത് വിദ്യാധരൻ മാസ്റ്റർ. ഹരി എം മോഹന്റെ സംവിധാനം. നിങ്ങളെ സ്പർശിക്കും. ഉറപ്പ്. നിങ്ങളിലേക്ക് ഈ പാട്ട് എത്തിക്കാൻ സാധിച്ചതിൽ അഭിമാനം.

ബിജിബാല്‍

സംവിധായകന്റെ അച്ഛന്‍ എം പി മോഹനനാണ് വീഡിയോയില്‍ പിതാവിന്റെ വേഷത്തിലെത്തിയിരിക്കുന്നത്. ശില്‍പ്പ ബേബിയും ഹരി എം മോഹനനുമാണ് സ്‌ക്രീന്‍ പ്ലേ. മഹേഷ് ഭുവനേന്ദ് ആണ് എഡിറ്റിംഗ്. നിഖില്‍ വര്‍മ്മയാണ് സൗണ്ട് ഡിസൈനര്‍. ലിജു പ്രഭാകര്‍ ആണ് കളറിസ്റ്റ്. ഡാന്‍ ജോസ് സൗണ്ട്. കോപി ബുക്ക് ഫിലിംസ് ആണ് നിര്‍മ്മാണം.

ഓണമാണ് വീണ്ടും ഓണമാണ്

വേണം ആയുസേന്ന തോന്നലാണ്

ഓണമാണ് വീണ്ടും ഓണമാണ്

വേണം ആയുസേന്ന തോന്നലാണ്

ദൂരത്തു നിന്നോടിയെത്തുന്ന മക്കളെ

കാണുമ്പോള്‍ ഉള്ളില്‍ വിരുന്നാണ്

പേരിനുമാത്രം കിടക്കുന്ന പ്രാണന്

പേരകിടാങ്ങള്‍ മരുന്നാണ്

ഓണമാണ് വീണ്ടും ഓണമാണ്

വേണം ആയുസേന്ന തോന്നലാണ്

കൈവയ്യ കാല്‍ വഴങ്ങില്ല

മെയ്യിന്പാ്തി കൂട്ടിനില്ല

കൈവയ്യ കാല്‍ വഴങ്ങില്ല

മെയ്യിന്പാ്തി കൂട്ടിനില്ല

എന്നാലുമി പഴങ്കൂടിനുള്ളില്‍

ഓണം വന്നാല്‍ ഉണര്വാ്ണ്

അപ്പു നീ ഇരിക്കുമ്പോള്‍ കൂടെ

അപ്പുപ്പനെയും ഇരുത്താമോ

പപ്പടം പാതി പകുത്തു നമുക്ക്

ഉപ്പെരിക് ചിണ്‌ങ്ങമോ

ഓണമാണ് വീണ്ടും ഓണമാണ്

വേണം ആയുസേന്ന തോന്നലാണ്

പൂവില്ല പൂവിളിയില്ല

പുഞ്ചാപാടo കൊയയിതുമില്ല

പൂവില്ല പൂവിളിയില്ല

പുഞ്ചാപാടo കൊയയിതുമില്ല

എന്നലുമി മലനാട്ടില്ലിന്നും

ചിങ്ങം വന്നാല്‍ ചേലാണ്

കുഞ്ഞേ ഞാനിരിക്കുമ്പോള്‍ വന്നെന്‍

പഞ്ഞിതാടി പിടിക്കാമോ

അച്ഛനെപ്പണ്ടു നടത്തിയ പോലെ

പിച്ച നടത്താം പോരാമോ

ഓണമാണ് വീണ്ടും ഓണമാണ്

വേണം ആയുസേന്ന തോന്നലാണ്

ദൂരത്തു നിന്നോടിയെത്തുന്ന മക്കളെ

കാണുമ്പോള്‍ ഉള്ളില്‍ വിരുന്നാണ്

പേരിനുമാത്രം കിടക്കുന്ന പ്രാണന്‍

പേരകിടാങ്ങള്‍ മരുന്നാണ്

ഓണമാണ് വീണ്ടും ഓണമാണ്

വേണം ആയുസേന്ന തോന്നലാണ്

No stories found.
The Cue
www.thecue.in