'സച്ചീ, നിങ്ങള്‍ ഇത് അവിസ്മരണീയമാക്കി', 3 കോടി കടന്ന് നഞ്ചമ്മയുടെ 'കലക്കാത്ത'പാട്ട്

'സച്ചീ, നിങ്ങള്‍ ഇത് അവിസ്മരണീയമാക്കി', 3 കോടി കടന്ന് നഞ്ചമ്മയുടെ 'കലക്കാത്ത'പാട്ട്

അയ്യപ്പനും കോശിയും എന്ന സിനിമയുടെ ട്രെയിലറിനെക്കാള്‍ തരംഗം തീര്‍ത്തത് കലക്കാത്ത എന്ന് തുടങ്ങുന്ന ഗാനം ആയിരുന്നു. ജേക്‌സ് ബിജോയിയുടെ ഈണത്തില്‍ നഞ്ചമ്മ എന്ന ഗോത്രകലാകാരി ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടിയ ഗാനം. കലക്കാത്ത യൂട്യൂബിനൊപ്പം വാട്‌സ് ആപ്പിലും ടിക് ടോക്കിലുമെല്ലാം വൈറല്‍ ആയപ്പോള്‍ നഞ്ചമ്മ എന്ന ഗായികയും തരംഗമായി. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഈ ഗാനം മൂന്ന് കോടിക്ക് മുകളിലാണ് യൂ ട്യൂബില്‍ ആളുകള്‍ കണ്ടത്. ഇതേ സിനിമയില്‍ പൃഥ്വിരാജിനും ബിജു മേനോനുമൊപ്പം ആടകചക്കോ എന്ന പാട്ടും താളം പോയ് എന്ന ഗാനവും നഞ്ചമ്മ പാടിയിട്ടുണ്ട്. നഞ്ചമ്മയെ സംവിധായകന്‍ സച്ചി ഒരു പ്രധാന കഥാപാത്രമായും സിനിമയുടെ ഭാഗമാക്കി.

കാളകാത്ത സന്ദന മേരം (lyrics from Musixmatch)

കാളകാത്ത സന്ദന മേരംവെകുവോകാ പൂത്തിരിക്കോപൂ പറിക്ക പോകിലാമോവിമേനാത്തെ പാക്കിലമോ

കാളകാത്ത സന്ദന മേരംവെകുവോകാ പൂത്തിരിക്കോപൂ പറിക്ക പോകിലാമോവിമേനാത്തെ പാക്കിലമോ

ലാ ലെ ലാ ലെ ലാ ലെ ലാ ല ലെലാ ലെ ലാ ലെ ലാ ലെ ലാ ല ലെ

തെക്കാത്ത സന്ദന മേരംവെകുവോകാ പൂത്തിരിക്കോപൂ പറിക്ക പോകിലാമോവിമേനാത്തെ പാക്കിലമോ

തില്ലേലെ ലേ ലേല...

വടക്കാത്ത പുങ്ക മേരം...പൂ പറിക്ക പോകിലാമോ

വടക്കാത്ത പുങ്ക മേരംവെകുവോകാ പൂത്തിരിക്കോപൂ പറിക്ക പോകിലാമോവിമേനാത്തെ പാക്കിലമോ

തില്ലേലെ ലേ ലേല...

മേക്കാത്ത നേര മരംവെകുവോകാ പൂത്തിരിക്കോപൂ പറിക്ക പോകിലാമോവിമേനാത്തെ പാക്കിലമോ

തില്ലേലെ ലേ ലേല...

'സച്ചീ, നിങ്ങള്‍ ഇത് അവിസ്മരണീയമാക്കി', 3 കോടി കടന്ന് നഞ്ചമ്മയുടെ 'കലക്കാത്ത'പാട്ട്
വിലായത്ത് ബുദ്ധ,പൃഥ്വിയോട് പറയാനിരുന്ന ക്ലൈമാക്‌സ്; സച്ചി അടുത്തതതായി തുടങ്ങാനിരുന്ന സിനിമ
'സച്ചീ, നിങ്ങള്‍ ഇത് അവിസ്മരണീയമാക്കി', 3 കോടി കടന്ന് നഞ്ചമ്മയുടെ 'കലക്കാത്ത'പാട്ട്
അന്നൊരു കവിതയെഴുതി വഴിമാറിയ സച്ചി

സച്ചിയുടെ ഓര്‍മ്മകള്‍ക്കൊപ്പമാണ് കലക്കാത്ത മൂന്ന് കോടി പിന്നിട്ട കാര്യം പൃഥ്വിരാജ് സുകുമാരന്‍ പങ്കുവച്ചത്. 'പ്രിയ സച്ചീ നിങ്ങളാണ് ഇത് ഒരിക്കലും മറക്കാത്ത ഒന്നാക്കി മാറ്റിയതെന്നും' പൃഥ്വി ഷെയര്‍ ചെയ്ത കാര്‍ഡില്‍ പറയുന്നു. ജേക്‌സ് ബിജോയ് അട്ടപ്പാടിയില്‍ നിന്നുള്ള ഗോത്രകലാകാരന്‍മാരെ കൊച്ചിയില്‍ എത്തിച്ചാണ് ഈ പാട്ട് റെക്കോര്‍ഡ് ചെയ്തത്.

'സച്ചീ, നിങ്ങള്‍ ഇത് അവിസ്മരണീയമാക്കി', 3 കോടി കടന്ന് നഞ്ചമ്മയുടെ 'കലക്കാത്ത'പാട്ട്
തിരക്കഥ പുറത്തുകൊടുക്കില്ലെന്ന വാശിയില്ല, അടുത്ത സംവിധാനം പുതിയ രണ്ടുപേരുടെ തിരക്കഥയിലെന്ന് സച്ചി

കൊവിഡിന് മുമ്പ് റിലീസ് ചെയ്ത 2020ലെ സിനിമകളില്‍ ഏറ്റവും വലിയ വിജയവും അയ്യപ്പനും കോശിയും ആയിരുന്നു. സിനിമയുടെ തമിഴ്, തെലുങ്ക്, ഹിന്ദി റീമേക്കുകള്‍ ഒരുങ്ങുന്നുണ്ട്.

'സച്ചീ, നിങ്ങള്‍ ഇത് അവിസ്മരണീയമാക്കി', 3 കോടി കടന്ന് നഞ്ചമ്മയുടെ 'കലക്കാത്ത'പാട്ട്
മനസിലുണ്ടായിരുന്നത് കൊമേര്‍ഷ്യല്‍ സിനിമകളല്ല : സച്ചി അഭിമുഖം
'സച്ചീ, നിങ്ങള്‍ ഇത് അവിസ്മരണീയമാക്കി', 3 കോടി കടന്ന് നഞ്ചമ്മയുടെ 'കലക്കാത്ത'പാട്ട്
മമ്മൂക്കയുടെ തീരുമാനം ശരിയെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍ : സച്ചി അഭിമുഖം
No stories found.
The Cue
www.thecue.in