അന്നാ ജോസഫിന്റെയും അഹമ്മദ്കുട്ടിയുടെയും പ്രണയം, ഭൂമിയിലെ മനോഹര സ്വകാര്യം വെള്ളിയാഴ്ച

അന്നാ ജോസഫിന്റെയും അഹമ്മദ്കുട്ടിയുടെയും പ്രണയം, ഭൂമിയിലെ മനോഹര സ്വകാര്യം വെള്ളിയാഴ്ച

ദീപക് പറമ്പോലും പ്രയാഗാ മാര്‍ട്ടിനും നായികാനായകന്‍മാരായ 'ഭൂമിയിലെ മനോഹരസ്വകാര്യം' ഫെബ്രുവരി 28ന് വെള്ളിയാഴ്ച പ്രേക്ഷകരിലേക്ക്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സാമൂഹ്യ പ്രസക്തമായ നാടകങ്ങളിലൂടെ സംസ്ഥന പുരസ്‌കാരങ്ങള്‍ വാങ്ങിയ എ ശാന്തകുമാര്‍ തിരക്കഥയെഴുതിയ ആദ്യ സിനിമയുമാണ് 'ഭൂമിയിലെ മനോഹരസ്വകാര്യം'. ഷൈജു അന്തിക്കാടാണ് സംവിധായകന്‍. ബയോസ്‌കോപ്പ് ടാക്കീസിന്റെ ബാനറില്‍ രാജീവ് കുമാര്‍ നിര്‍മ്മാണം. സച്ചിന്‍ ബാലുവാണ് സംഗീത സംവിധാനം. അന്റോണിയോ മൈക്കിള്‍ ആണ് ക്യാമറ.

തീവ്രതയുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. ഒരു ക്രിസ്ത്യന്‍ യുവതിയോട് മുസ്ലിം യുവാവിന് തോന്നിയ പ്രണയം എന്നതിനപ്പുറം ഇന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ട നിരവധി വിഷയങ്ങളില്‍ സിനിമയിലുണ്ടെന്ന് ദീപക് പറമ്പോല്‍ പറയുന്നു. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, അന്‍വര്‍ അലി, മനു മഞ്ജിത്, എ ശാന്തകുമാര്‍ എന്നിവരാണ് ഗാനരചന. ദീപകിനെയും പ്രയാഗയെയും കൂടാതെ ഇന്ദ്രന്‍സ്, ഷൈന്‍ ടോം ചാക്കോ, ലാല്‍, സുധീഷ്, നിഷാ സാരംഗ് എന്നിവരും ചിത്രത്തിലുണ്ട്.

മലയാളത്തില്‍ മുമ്പ് ആരും പറയാത്ത കഥയായിരിക്കും ഭൂമിയിലെ മനോഹര സ്വകാര്യമെന്ന് ഷൈജു അന്തിക്കാട് പറയുന്നു. അതിരുകളില്ലാത്ത പ്രണയം എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഈ സിനിമയെന്നും ഷൈജു അന്തിക്കാട്. ഈ കാലത്ത് പറയേണ്ട സിനിമയാണ് ഇതെന്ന് കരുതുന്നുവെന്നും സംവിധായകന്‍.

AD
No stories found.
The Cue
www.thecue.in