ട്രെയിലറെത്തും മുമ്പേ ‘ട്രാന്‍സ്’ ട്രെന്‍ഡിംഗ്, മൂന്ന് മില്യണ്‍ കടന്ന് നൂല് പോയ പട്ടം

ട്രെയിലറെത്തും മുമ്പേ ‘ട്രാന്‍സ്’ ട്രെന്‍ഡിംഗ്, മൂന്ന് മില്യണ്‍ കടന്ന് നൂല് പോയ പട്ടം

ഏഴ് വര്‍ഷത്തിന് ശേഷം ബിഗ് സ്‌ക്രീനില്‍ സംവിധാനം അന്‍വര്‍ റഷീദ് എന്ന ടൈറ്റില്‍ കാര്‍ഡിന് കയ്യടിക്കാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് ട്രാന്‍സ് എത്തുന്നത്. മലയാളത്തിലെ മുന്‍നിര ക്രാഫ്റ്റ്മാന്‍മാരില്‍ ഒരാളുടെ വലിയ ഇടവേളയ്ക്ക് ശേഷമുള്ള വരവ്. ഒപ്പം നവനിരയിലെ ഏറ്റവും പ്രതിഭാശാലിയായ അഭിനേതാവ് ഫഹദ് ഫാസില്‍. സിനിമയുടെ ഫസ്റ്റ് ലുക്കിനും കാരക്ടര്‍ പോസ്റ്ററിനും പിന്നാലെ എത്തിയ നൂല് പോയ പട്ടങ്ങള്‍ എന്ന പാട്ട് 22 മണിക്കൂര്‍ കൊണ്ട് ഇരുപത് ലക്ഷത്തിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ജനുവരി 29ന് പുറത്തുവന്ന ഗാനം ഇതുവരെ 36 ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. വിനായക് ശശികുമാറിന്റെ രചനയില്‍ ജാക്‌സണ്‍ വിജയന്‍ ഈണം നല്‍കിയതാണ് ഈ ഗാനം.

ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന വിജു പ്രസാദ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നാണ് വീഡിയോ സോംഗ്. ഫഹദ് ഫാസിലും നസ്രിയ നസീമും മുഖ്യ കഥാപാത്രങ്ങളിലായി എത്തുന്ന ട്രാന്‍സില്‍ ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി തുടങ്ങി ഒരു വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിന്‍സെന്റ് വടക്കനാണ് തിരക്കഥ. അമല്‍ നീരദ് ഛായാഗ്രഹണവും ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന് ശ്യാമും ജാക്‌സണ്‍ വിജയനും ചേര്‍ന്നാണ്. ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് പ്രവീണ്‍ പ്രഭാകറാണ്. അന്‍വര്‍ റഷീദ് തന്നെയാണ് അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ട്രാന്‍സ് നിര്‍മിക്കുന്നത്. ചിത്രം ഫെബ്രുവരി 14ന് തീയേറ്ററുകളില്‍ എത്തും. മ്യൂസിക്247നാണ് മ്യൂസിക് പാര്‍ട്ണര്‍.

കന്യാകുമാരിയിലെ അതിസാധാരണക്കാരനായ മോട്ടിവേഷണല്‍ സ്പീക്കര്‍ വിജു പ്രസാദ്. ലോകം കീഴടക്കാനുള്ള ലക്ഷ്യങ്ങളും പദ്ധതികളുമായി അയാളുടെ യാത്ര. അന്‍വര്‍ റഷീദ് ട്രാന്‍സിലൂടെ സ്‌ക്രീനില്‍ പറയുന്നത് വിജു പ്രസാദിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയുള്ള യാത്രയാണ്.

ട്രെയിലറെത്തും മുമ്പേ ‘ട്രാന്‍സ്’ ട്രെന്‍ഡിംഗ്, മൂന്ന് മില്യണ്‍ കടന്ന് നൂല് പോയ പട്ടം
ബിജു പ്രസാദ് എന്ന കന്യാകുമാരിക്കാരന്‍ മോട്ടിവേഷണല്‍ ട്രെയിനര്‍, ഫഹദിനെ പരിചയപ്പെടുത്തി അന്‍വര്‍ റഷീദ്

റോബോട്ടിക്സ് നിയന്ത്രണമുള്ള ബോള്‍ട്ട് ഹൈ സ്പീഡ് സിനിബോട്ട് ക്യാമറ ഉള്‍പ്പെടെ ഛായാഗ്രഹണത്തിലും പരീക്ഷണങ്ങള്‍ നടത്തിയ സിനിമയാണ് ട്രാന്‍സ്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന സിനിമയ്ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രമാണ് ട്രാന്‍സ്. ഫഹദ് വിവിധ ഗെറ്റപ്പുകളിലാണ് സിനിമയില്‍. 2017ല്‍ ചിത്രീകരണമാരംഭിച്ച ട്രാന്‍സ് രണ്ട് വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. വിവിധ ഗെറ്റപ്പുകള്‍ക്ക് വേണ്ടിയായിരുന്നു ഷെഡ്യൂളുകള്‍. വരത്തന്‍, അതിരന്‍, ഞാന്‍ പ്രകാശന്‍ എന്നീ സിനിമകള്‍ ഫഹദ് ട്രാന്‍സ് ഷെഡ്യൂള്‍ ബ്രേക്കില്‍ പൂര്‍ത്തിയാക്കി.

ട്രാന്‍സ് പേരില്‍ മ്യൂസിക് പശ്ചാത്തലമെന്ന് തോന്നിക്കുമെങ്കിലും സംഗതി മ്യൂസിക് കേന്ദ്രീകരിച്ചുള്ള സിനിമയല്ല. ബിജു പ്രസാദ് എന്ന ഫഹദിന്റെ കഥാപാത്രത്തിന്റെ ജീവിതത്തിലെ വൈകാരികവും മാനസികവുമായ വിവിധ തലങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്ന് അന്‍വര്‍ റഷീദ് ദ ഹിന്ദു അഭിമുഖത്തില്‍ പറഞ്ഞു.

സാധാരണക്കാരനായ മോട്ടിവേഷണല്‍ സ്പീക്കര്‍ വന്‍ ആരാധക വൃന്ദമുള്ള ബിംബമായി മാറുന്നതിന്റെ സൂചനകള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ഫഹദിന്റെ ഗെറ്റപ്പിലും ഉണ്ടായിരുന്നു. എസ്തര്‍ ലോപ്പസ് എന്ന കഥാപാത്രമായാണ് നസ്‌റിയ നസിം. നസ്രിയ മുമ്പ് ചെയ്തിരുന്ന ബബ്ലി റോളുകളിലൊന്നാവില്ല ട്രാന്‍സിലേതെന്നും അന്‍വര്‍ റഷീദ്. ഫഹദിനും നസ്രിയക്കും ഇടയിലെ മറ്റൊരു കെമിസ്ട്രി പരീക്ഷിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. കന്യാകുമാരി, ചെന്നൈ, മുംബൈ, ആംസ്റ്റര്‍ഡാം, കൊച്ചി എന്നിവിടങ്ങളിലായാണ് ട്രാന്‍സ് ചിത്രീകരിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in