‘പുതിയ ഗാനങ്ങള്‍ മനസ്സില്‍ നില്‍ക്കുന്നില്ല’; തോന്നുന്നൊരു ഈണമിട്ട് പാട്ടെഴുതാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പി ജയചന്ദ്രന്‍

‘പുതിയ ഗാനങ്ങള്‍ മനസ്സില്‍ നില്‍ക്കുന്നില്ല’; തോന്നുന്നൊരു ഈണമിട്ട് പാട്ടെഴുതാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പി ജയചന്ദ്രന്‍

മലയാളസിനിമകളിലെ പുതിയ ഗാനങ്ങള്‍ ആരുടെയും മനസില്‍ നില്‍ക്കുന്നില്ലെന്ന് മുതിര്‍ന്ന ഗായകന്‍ പി ജയചന്ദ്രന്‍. ഗാനമേളകളില്‍ തന്നെപ്പോലെയുള്ളവര്‍ പുതിയ പാട്ടുകള്‍ പാടിക്കോട്ടെയെന്ന് ചോദിച്ചാലും ആസ്വാദകര്‍ സമ്മതിക്കാറില്ല. സാങ്കേതികവിദ്യ വളര്‍ന്നതോടെ ശ്രുതിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പാടാമെന്നായെന്നും ജയചന്ദ്രന്‍ പറഞ്ഞു.

സംഗീതാസ്വാദകരുടെ കൂട്ടായ്മയായ സിംഫണിയുടെ പ്രഥമ സംസ്ഥാനതല സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പി ജയചന്ദ്രന്റെ പരാമര്‍ശമെന്ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഗീതത്തിന്റെ പഴയ ചിട്ടകളും രീതികളും മാറിയെന്നും ജയചന്ദ്രന്‍ പറഞ്ഞു. ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനും സിനിമാ സംവിധായകനും തിരക്കഥാകൃത്തും ഒരുമിച്ചിരുന്നാണ് പണ്ട് പാട്ട് ഉണ്ടാക്കിയിരുന്നത്. പുതിയ സിനിമകളില്‍ നല്ല പാട്ടുകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും സംവിധായകര്‍ക്ക് അത് നന്നായി ചിത്രീകരിക്കാന്‍ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാട്ടിനെ നശിപ്പിക്കുന്ന പല ഘടകങ്ങളും അതിലേക്ക് കടന്നു വന്നു. സിനിമയില്‍ എങ്ങനെയാണ് പാട്ട് വരേണ്ടതെന്ന് എന്ന് പഴയ സംവിധായകര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ഇന്ന് തോന്നുന്നൊരു ഈണമിട്ട് അതിനനുസരിച്ച് പാട്ടെഴുതാന്‍ ഗാനരചയിതാക്കളെ നിര്‍ബന്ധിക്കുകയാണ്. സാങ്കേതികവിദ്യ വളര്‍ന്നതോടെ ശ്രുതിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പാടാമെന്നായി. ശുദ്ധമായി മലയാളം ഉച്ചരിക്കാന്‍ പോലും പലര്‍ക്കും അറിയില്ല. പുതിയ ഗാനങ്ങള്‍ ആരുടെയും മനസ്സില്‍ നില്‍ക്കുന്നില്ല.

പി ജയചന്ദ്രന്‍

40 വര്‍ഷത്തോളമായി സിനിമ കണ്ടിട്ട്. സത്യനും നസീറുമെല്ലാം അഭിനയിച്ച സിനിമയുടെ നല്ല കാലത്തെയിഷ്ടപ്പെടുന്നയാളാണ് താന്‍.ന്യൂജന്‍ എന്ന് വിളിക്കുന്ന പുതിയ സിനിമകള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in