സത്യേട്ടന്‍ വിളിച്ചാല്‍ ഞങ്ങള്‍ രണ്ടും പേരും റെഡിയെന്ന് ജയറാം

സത്യേട്ടന്‍ വിളിച്ചാല്‍ ഞങ്ങള്‍ രണ്ടും പേരും റെഡിയെന്ന് ജയറാം

സത്യന്‍ അന്തിക്കാട് വിളിച്ചാല്‍ കാളിദാസനുമായി സിനിമ ചെയ്യാന്‍ റെഡിയെന്ന് ജയറാം. സത്യേട്ടനൊപ്പം രണ്ടാള്‍ക്കും സിനിമ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്. സത്യേട്ടനാണ് ആദ്യം ഞങ്ങളെ രണ്ട് പേരെയും ഒരുമിച്ച് അഭിനയിപ്പിച്ചതെന്നും ജയറാം. ദ ക്യു വീഡിയോ അഭിമുഖം ടോക്കീസില്‍ ആണ് ജയറാമിന്റെ പ്രതികരണം.

മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിനായി വിജയ് സേതുപതി മലയാളം പഠിച്ചെന്ന് ജയറാം. ജയറാമിനൊപ്പം പ്രധാന കഥാപാത്രമായി വിജയ് സേതുപതിയെത്തുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി. ചിത്രത്തില്‍ ഇരുപത് ശതമാനം മാത്രമാണ് സേതുപതി തമിഴ് ഉപയോഗിച്ചിരിക്കുന്നത്. മലയാളത്തില്‍ ആണ് വിജയ് സേതുപതി ഡബ്ബ് ചെയ്തിരിക്കുന്നതെന്നും ജയറാം പറയുന്നു.

ഞാന്‍ ഡബ്ബ് ചെയ്തപ്പോള്‍ വിജയ് സേതുപതിയുടെ ഭാഗം പ്ലേ ചെയ്ത് കണ്ടിരുന്നു. ശരിക്കും കണ്ണ് നിറഞ്ഞുപോകുന്നതാണ് അദ്ദേഹത്തിന്റെ പ്രകടനം. കാത്തുസൂക്ഷിക്കുന്ന നല്ല സുഹൃത് ബന്ധമാണ് വിജയ് സേതുപതി മലയാളത്തിലെത്താന്‍ കാരണം. നിര്‍മ്മാതാവും സംവിധായകനും പറഞ്ഞത് പ്രകാരമാണ് വിജയ് സേതുപതിയെ മലയാളത്തിലേക്ക് ക്ഷണിച്ചത്. ഫോണില്‍ കഥ കേട്ടപാടെ മലയാളത്തില്‍ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. അമ്പരപ്പിച്ച നടനാണ് വിജയ് സേതുപതിയെന്നും ജയറാം പറയുന്നു.

അനീഷ് അന്‍വറിന്റെ സംവിധാനത്തിലാണ് ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ എന്ന ജയറാമിന്റെ പുതിയ സിനിമ. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് സിനിമയുടെ ലോഞ്ച് നിര്‍വഹിച്ചത്. അനീഷ് അന്‍വര്‍ സക്കറിയയുടെ ഗര്‍ഭിണികളുമായി സമീപിച്ചിരുന്നുവെന്നും ജയറാം. ക്ലീന്‍ എന്റര്‍ടെയിനര്‍ സ്വഭാവത്തിലാണ് ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ എന്നും ജയറാം.

No stories found.
The Cue
www.thecue.in