ശക്തമായ തിരിച്ചുവരവിനൊരുങ്ങി മോട്ടറോള; എഡ്ജ് പ്ലസ് മെയ് 19 ന് വിപണിയില്‍

ശക്തമായ തിരിച്ചുവരവിനൊരുങ്ങി മോട്ടറോള; എഡ്ജ് പ്ലസ് മെയ് 19 ന് വിപണിയില്‍

അമേരിക്കന്‍ ടെലികമ്മ്യൂണികേഷന്‍ കമ്പനിയായ മോട്ടറോള തങ്ങളുടെ ഫ്‌ളാഗ്ഷിപ് സ്മാര്‍ട്ട്‌ഫോണ്‍ ഡിസൈനുമായി ഇന്ത്യന്‍ വിപണിയിലെത്തുകയാണ്. മോട്ടോറോള എഡ്ജ് പ്ലസ് എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ മെയ് 19 ന് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫോണുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ലിപ്പ്കാര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഫ്‌ലിപ്പ്കാര്‍ട്ടില്‍ കൊടുത്തിരിക്കുന്ന മോട്ടറോള എഡ്ജ് പ്ലസ് സ്റ്റോര്‍ പേജില്‍ മെയ് 19ന് ഫോണ്‍ ലോഞ്ച് ചെയ്യുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല പക്ഷെ അമേരിക്കന്‍ വിപണിയില്‍ എഡ്ജ് പ്ലസ് ലോഞ്ച് ചെയ്ത വില താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഏകദേശം 80000 രൂപയ്ക്ക് അടുത്ത് ഇന്ത്യന്‍ വിപണിയില്‍ വില പ്രതീക്ഷിക്കാം. ഫോണിന്റെ പ്രധാന സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 90 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റും HDR10+ സെര്‍ടിഫിക്കേഷനും ഉള്ള 6.7 ഇഞ്ച് കര്‍വ്ഡ് ഫുള്‍ HD+ ഒലെഡ് ഡിസ്പ്‌ളേയാണ് ഫോണില്‍ മോട്ടറോള ഉള്‍പ്പെടുത്തിയിരിക്കുന്നത്. 12 ജിബി LRDDR5 റാം കപ്പാസിറ്റിയും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസ്സറുമാണ് ഫോണിന്റെ ശക്തി.

ക്യാമറയുടെ കാര്യത്തില്‍ വലിയൊരു ചുവടുവെപ്പ് തന്നെയാണ് മോട്ടറോള നടത്തിയിരിക്കുന്നത്. 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത് കൂടാതെ ഒരു 16 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 8 മെഗാപിക്‌സല്‍ ടെലെഫോട്ടോ ക്യാമറ എന്നിവ അടങ്ങിയ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. കൂടാതെ ഒരു ടൈം ഓഫ് ഫ്‌ലൈറ്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെല്‍ഫികള്‍ക്കായി 25 മെഗാപിക്‌സല്‍ ക്യാമറയും ഫോണിലുണ്ട്. 256 ജിബി സ്റ്റോറേജ് ഓപ്ഷനിലാണ് മോട്ടറോള എഡ്ജ് പ്ലസ് എത്തുന്നത്. ഇത് എസ് ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കാന്‍ കഴിയില്ല. 18 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 5000 മില്ലി ആംപ് ഹവര്‍ ബാറ്ററിയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. വയര്‍ലെസ്സ് ചാര്‍ജിങും, റിവേഴ്സ് വയര്‍ലെസ്സ് ചാര്‍ജിങും ഫോണില്‍ സാധ്യമാവും. ഇന്‍ ഡിസ്പ്‌ളേ ഫിംഗര്‍പ്രിന്റ് റീഡര്‍, 3.5 എം എം ഹെഡ്ഫോണ്‍ ജാക്കുമാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in