ഡ്യുവല്‍ ഹോള്‍-പഞ്ച് സെല്‍ഫി ക്യാമറയുമായി വിവോ V19; ഇന്ത്യന്‍ വിപണിയിലെത്തി

ഡ്യുവല്‍ ഹോള്‍-പഞ്ച് സെല്‍ഫി ക്യാമറയുമായി വിവോ V19; ഇന്ത്യന്‍ വിപണിയിലെത്തി

ചൈനീസ് ടെലികമ്മ്യൂണികേഷന്‍സ് കമ്പനിയായ വിവോയുടെ ഏറ്റവും പുതിയ മോഡല്‍ വിവോ V19 ഇന്ത്യയില്‍ അവതരിപ്പിച്ചു. മാര്‍ച്ച് മാസത്തില്‍ തുടങ്ങാനിരുന്ന വില്പന കൊറോണ വൈറസ് ബാധ കാരണം നീട്ടിവെക്കുകയായിരുന്നു. ഇ-കൊമേഴ്സ് രംഗത്ത് ഗവണ്മെന്റ് നല്‍കിയ ഇളവുകള്‍ മുന്നില്‍കണ്ടുകൊണ്ടാണ് വിവോ പുതിയ V19 മോഡല്‍ വില്പനയ്ക്ക് എത്തിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാര്‍ച്ചില്‍ ഇന്തോനേഷ്യയില്‍ വില്പന തുടങ്ങിയ V19 മോഡലില്‍ നിന്നും വ്യത്യസ്തമായ മോഡലാണ് ഇന്ത്യയിലെത്തുക. മിസ്റ്റിക് സില്‍വര്‍, പിയാനോ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലെത്തുന്ന ഫോണിന് രണ്ട് വേരിയന്റുകളുണ്ട്. 8 ജി ബി റാമും 128 ജി ബി സ്റ്റോറേജും ഉള്ള ബേസ് മോഡലിന് 27,990 രൂപയാണ് വില. 8GB/256GB വേരിയന്റിന് 31,990 രൂപയും വിലവരുമെന്ന് കമ്പനി അറിയിച്ചു.

നേരത്തെ കമ്പനി വെബ്‌സൈറ്റില്‍ V19 ന്റെ സവിശേഷതകള്‍ പങ്കുവെച്ചിരുന്നു. ആന്‍ഡ്രോയിഡ് 10 ല്‍ ഫണ്‍ടച്ച് യുസര്‍ ഇന്റര്‍ഫേസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 1080x2400 പിക്‌സല്‍ റെസല്യൂഷനുള്ള 6.44 ഇഞ്ച് ഫുള്‍ HD+ സൂപ്പര്‍ അമോലെഡ് ഡിസ്പ്‌ളേയാണ് ഫോണിലുള്ളത്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഡിസ്പ്ലെയുടെ അടിയിലായാണ് കൊടുത്തിരിക്കുന്നത്. ഒക്റ്റ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 712 പ്രൊസസ്സറാണ് ഫോണിന്റെ കരുത്ത്. നാല് ക്യാമറകളാണ് ഫോണിന്റെ പിന്‍വശത്തു നല്‍കിയിരിക്കുന്നത്. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ കോര്‍ത്തിണക്കിയതാണ് ക്വാഡ് ക്യാമറ സെറ്റപ്പ്.

മുന്‍വശത്ത് സെല്‍ഫി ക്യാമറയ്ക്ക് ഒരു 32 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ സെക്കണ്ടറി സെന്‍സറും ഉള്‍പ്പെടുന്ന ഡ്യുവല്‍ ക്യാമറ സെറ്റപ്പും ഉണ്ട്. 128 ജി ബി, 256 ജി ബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഓപ്ഷനുകളാണ് വിവോ V19 നുണ്ടാവുക മൈക്രോ എസ് ഡി കാര്‍ഡുപയോഗിച്ച് ഇത് വര്‍ധിപ്പിക്കാന്‍ കഴിയും. 4G LTE, വൈ ഫൈ, ബ്ലുടൂത് v5.0, GPS/ A-GPS, USB Type-C, 3.5mm ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍. 33 വാട്ട് ഫ്‌ലാഷ്ചാര്‍ജ് 2.0 ടെക്‌നോളജി അടങ്ങിയ 4,500 മില്ലി ആംപ് ഹവര്‍ ബാറ്ററിയാണ് ഫോണിലുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in