ജനുവരി മുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ്  ലഭ്യമാകില്ല, നിങ്ങളുടെ ഫോണ്‍ വാട്ട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യുമോ എന്നറിയാം

ജനുവരി മുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ് ലഭ്യമാകില്ല, നിങ്ങളുടെ ഫോണ്‍ വാട്ട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യുമോ എന്നറിയാം

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, വാട്സ്ആപ്പ് ഒരു ലളിതമായ മെസഞ്ചര്‍ ആപ്ലിക്കേഷനില്‍ നിന്ന് എല്ലാവര്‍ക്കുമുള്ള ആശയവിനിമയ പരിഹാരമായി പരിണമിച്ചു. എന്നാല്‍ പുതിയ അപ്ഗ്രേഡുകളും സവിശേഷതകളും ഉപയോഗിച്ച്, പഴയ ഫോണുകള്‍ എല്ലായ്‌പ്പോഴും നന്നായി വാട്ട്‌സ് അപ്പ് കൈകാര്യം ചെയ്യുന്നില്ല എന്ന പരാതി ഉയരുന്ന സാഹചര്യത്തില്‍ വാട്ട്സ്ആപ്പ് അത്തരം ഫോണുകള്‍ക്കുള്ള പിന്തുണ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം മുതല്‍ പിന്തുണയ്ക്കാത്ത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഒരു ലിസ്റ്റ് വാട്ട്സ്ആപ്പ് പുറത്തിറക്കി. പഴയ ഐഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ആന്‍ഡ്രോയിഡ്, ഐ ഒ എസ് എന്നിവയാണ് ഇവയിലെ പ്രധാന പ്ലാറ്റ്‌ഫോമുകള്‍. പഴയ ഹാന്‍ഡ്സെറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് മോശം വാര്‍ത്തയാണ്. 2020 ഫെബ്രുവരി 1 മുതല്‍, ആന്‍ഡ്രോയിഡ്, 2.3.7- ല്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും വാട്ട്സ്ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.

ജനുവരി മുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ്  ലഭ്യമാകില്ല, നിങ്ങളുടെ ഫോണ്‍ വാട്ട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യുമോ എന്നറിയാം
ലൂസിഫര്‍ പോലുള്ള സിനിമകള്‍ നിലവാരമില്ലാത്തതാണെന്ന് അഭിപ്രായമുള്ളവരുണ്ട്, അംഗീകരിക്കുന്നതില്‍ വിമുഖത: പൃഥ്വിരാജ് 

ഐ ഒ എസിന്റെ കാര്യവും വ്യത്യസ്തമല്ല. ഐഒഎസ് 8-ഉം അതിനുമുകളിലുള്ളതുമായ എല്ലാ ഐഫോണുകളും 2020 ഫെബ്രുവരി 1 മുതല്‍ അതിന്റെ സേവനത്തെ പിന്തുണയ്ക്കുന്നത് നിര്‍ത്തുമെന്ന് വാട്ട്സ്ആപ്പ് പറയുന്നു. ഈ ഐഫോണ്‍ മോഡലുകളുടെ ഉപയോക്താക്കള്‍ക്ക് ഈ ഉപകരണങ്ങളില്‍ പുതിയ അക്കൗണ്ടുകള്‍ നിര്‍മ്മിക്കാനുള്ള കഴിവ് വളരെക്കാലമായി ഇല്ലാതെയിരിക്കുകയാണ്. വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്കും വാട്ട്‌സ്ആപ് പണി കൊടുക്കുമെന്നാണ് അറിയുന്നത്. മൈക്രോസോഫ്റ്റ് അടുത്തിടെ ഐഒഎസിനുള്ള പിന്തുണ ഉപേക്ഷിക്കുകയും വാട്സ്ആപ്പ് പുനരാരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിങ്ങള്‍ വിന്‍ഡോസ് ഫോണില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുകയാണെങ്കില്‍, 2020 ജനുവരി 1 മുതല്‍ അപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കില്ല എന്നാണ് പുതിയ വാര്‍ത്ത.

അതിനാല്‍, നിങ്ങള്‍ ഈ പഴയ ഫോണുകളിലേതെങ്കിലും ഉപയോഗിക്കുകയാണെങ്കില്‍, സോഫ്‌റ്റ്വെയറിന്റെ സമീപകാല പതിപ്പുകള്‍ ഉപയോഗിച്ച് ഒരു പുതിയ ഹാന്‍ഡ്സെറ്റിലേക്ക് അപ്ഗ്രേഡു ചെയ്യേണ്ടി വരും. നിലവില്‍ വില്‍പ്പനയ്ക്കെത്തിച്ചിട്ടുള്ള ഏതൊരു ഐഫോണ്‍ മോഡലുകളും ഐഒഎസ് 12 ല്‍ പ്രവര്‍ത്തിക്കുന്നു. ഐഫോണ്‍ 6 എസ് പോലുള്ള പഴയ ഉപകരണങ്ങളില്‍ കുറഞ്ഞത് 3 വര്‍ഷമെങ്കിലും വാട്ട്സ്ആപ് പിന്തുണ നല്‍കിയേക്കാം

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in