മധുപാല്‍ ടെലിവിഷന്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍, പാനലില്‍ സജി സുരേന്ദ്രനും എം എ നിഷാദും, കഥേതരവിഭാഗം ഒ.കെ ജോണി

മധുപാല്‍ ടെലിവിഷന്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍, പാനലില്‍ സജി സുരേന്ദ്രനും എം എ നിഷാദും, കഥേതരവിഭാഗം ഒ.കെ ജോണി

സംവിധായകനും നടനുമായ മധുപാല്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാന്‍. സംവിധായകന്‍ സജി സുരേന്ദ്രന്‍, എം എ നിഷാദ്, അഭിനേത്രി അനുമോള്‍, സന്തോഷ് എച്ചിക്കാനം എന്നിവരാണ് അംഗങ്ങള്‍.

Last updated

നോണ്‍ ഫിക്ഷന്‍ ജൂറി ചെയര്‍മാന്‍ ഡോക്യുമെന്ററി സംവിധായകനും നിരൂപകനുമായ ഒ.കെ ജോണിയാണ്. കഥേതര വിഭാഗത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്‍.കെ രവീന്ദ്രന്‍, സംവിധായിക ഷൈനി ജേക്കബ് ബെഞ്ചമിന്‍, സംവിധായകന്‍ പ്രദീപ് നായര്‍, ഛായാഗ്രാഹകന്‍ മനേഷ് മാധവന്‍ എന്നിവരാണ് അംഗങ്ങള്‍.

Last updated

രചനാ വിഭാഗം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ സഹദേവനാണ് ജൂറി ചെയര്‍മാന്‍, എഴുത്തുകാരി എസ് ശാരദക്കുട്ടിയും ഡോ.ടികെ സന്തോഷ്‌കുമാറും മറ്റ് ജൂറി അംഗങ്ങള്‍.

Last updated

The Cue
www.thecue.in