കൈരളി സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഇടപെടല്‍ വര്‍ധിപ്പിക്കുമെന്ന് മമ്മൂട്ടി, വീണ്ടും ചെയര്‍മാന്‍; ജോണ്‍ ബ്രിട്ടാസ് എം.ഡി

കൈരളി സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഇടപെടല്‍ വര്‍ധിപ്പിക്കുമെന്ന് മമ്മൂട്ടി, വീണ്ടും ചെയര്‍മാന്‍; ജോണ്‍ ബ്രിട്ടാസ് എം.ഡി

സിപിഐഎം നിയന്ത്രണത്തിലും കൈരളി ടിവി ചെയര്‍മാനായി മമ്മൂട്ടിയെ വീണ്ടും തെരഞ്ഞെടുത്തു. ചാനല്‍ ചീഫ് എഡിറ്റര്‍ കൂടിയായ ജോണ്‍ ബ്രിട്ടാസിനെ വീണ്ടും മാനേജിംഗ് ഡയറക്ടറായും മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് തെരഞ്ഞെടുത്തു. വാര്‍ഷിക പൊതുയോഗത്തിന്റേതാണ് തീരുമാനം. കൈരളി അതിന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകുമെന്ന് ഓണ്‍ലൈനായി ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മമ്മൂട്ടി. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരികമണ്ഡലങ്ങളിലെ ഇടപെടല്‍ കൈരളി വര്‍ധിപ്പിക്കും. സാമൂഹികപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുമെന്നും മമ്മൂട്ടി.

ടി ആര്‍ അജയന്‍, അഡ്വ. സി. കെ. കരുണാകരന്‍, അഡ്വ. എം. എം. മോനായി, വി കെ മുഹമ്മദ് അഷ്റഫ്, എ. വിജയരാഘവന്‍, എ. കെ. മൂസ മാസ്റ്റര്‍ എന്നിവരെ വീണ്ടും ഡയറക്ടര്‍മാരായി തെരഞ്ഞെടുത്തു. കൈരളി കൊവിഡ് കാല പ്രതിസന്ധിയെ ചാനല്‍ മറികടക്കുമെന്ന് എം.ഡി ജോണ്‍ ബ്രിട്ടാസ്

കൈരളി സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഇടപെടല്‍ വര്‍ധിപ്പിക്കുമെന്ന് മമ്മൂട്ടി, വീണ്ടും ചെയര്‍മാന്‍; ജോണ്‍ ബ്രിട്ടാസ് എം.ഡി
റേറ്റിംഗില്‍ ഏഷ്യാനെറ്റിന് വെല്ലുവിളിയുയര്‍ത്തി 24, മനോരമ മൂന്നാമത്; മാതൃഭൂമിയെ പിന്നിലാക്കി ജനം

തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ സാന്നിധ്യവും, സ്വാധീനവും വര്‍ധിപ്പിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. ഇതിനൊപ്പം പാര്‍ട്ടി മുഖപത്രം ദേശാഭിമാനി, പാര്‍ട്ടി നിയന്ത്രണത്തിലുള്ള കൈരളി ന്യൂസ് എന്നിവയുടെ സ്വീകാര്യത വര്‍ധിപ്പിക്കാനും ആലോചനയുണ്ടായിരുന്നു. കൈരളി ന്യൂസ് ചാനല്‍ തലപ്പത്ത് അഴിച്ചുപണിയുണ്ടായതും പാര്‍ട്ടി തീരുമാനത്തിന് പിന്നാലെയാണ്. ന്യൂസ് 18 കേരള വിട്ട ശരത് ചന്ദ്രനെ എക്‌സിക്യുട്ടീവ് എഡിറ്ററായി ഓഗസ്റ്റ് ഒന്നിന് കൈരളി ന്യൂസ് നിയമിച്ചിരുന്നു. റേറ്റിംഗിലും നില മെച്ചപ്പെടുത്താനുള്ള പ്രയത്‌നത്തിലാണ് കൈരളി. നിലവില്‍ സംഘപരിവാര്‍ ചാനലായ ജനം ടിവിക്ക് പിന്നിലാണ് ബാര്‍ക്ക് റേറ്റിംഗില്‍ കൈരളി ന്യൂസിന്റെ സ്ഥാനം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൈരളി സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഇടപെടല്‍ വര്‍ധിപ്പിക്കുമെന്ന് മമ്മൂട്ടി, വീണ്ടും ചെയര്‍മാന്‍; ജോണ്‍ ബ്രിട്ടാസ് എം.ഡി
ടി.വി.ചര്‍ച്ചകളുടെ ഗതി ഇങ്ങനെയാണെങ്കില്‍ പ്രേക്ഷകര്‍ക്കും ഹൃദയാഘാതമുണ്ടാകുന്ന കാലം വിദൂരമല്ല: എം.ബി രാജേഷ്
No stories found.
The Cue
www.thecue.in