വിഷുക്കണിയൊരുക്കി യുഎഇ വിപണികള്‍

വിഷുക്കണിയൊരുക്കി യുഎഇ വിപണികള്‍
Published on

വിഷു ആഘോഷമാക്കി യുഎഇയിലെ വിപണികള്‍. വിഷുവിന് കണിയൊരുക്കാനും സദ്യയൊരുക്കാനുമുളള വിഭവങ്ങളെല്ലാം ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ലുലു ഹൈപ്പർമാർക്കറ്റുകള്‍. നാട്ടില്‍ നിന്നാണ് കണിക്കൊന്ന ഉള്‍പ്പടെയുളള വിഷു സ്പെഷല്‍ ഉല്‍പന്നങ്ങള്‍ യുഎഇ വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. . ഭക്ഷ്യ ഉത്പന്നങ്ങൾക്കും പുതുവസ്ത്രങ്ങൾക്കും പ്രത്യേക ഇളവും വിഷു പ്രമാണിച്ച് ലഭ്യമാക്കിയിട്ടുണ്ട്. നാട്ടിൽ നിന്നുള്ള വെള്ളരി, മാങ്ങ, പച്ചക്കായ, വാഴക്കൂമ്പ്, ചേന, മത്തൻ, ഇളവൻ, പയർ, മുരിങ്ങക്ക തുടങ്ങി എല്ലാ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. അരിഞ്ഞ് പ്രത്യേകം പാക്ക് ചെയ്ത പച്ചക്കറിക്കൂട്ടുകളും ലഭ്യമാണ്

വിഷു സദ്യക്കായുള്ള ബുക്കിംഗിനും ആവശ്യക്കാരേറെ. സദ്യയിലെ വിഭവങ്ങൾ ലുലുവിൽ നേരിട്ടെത്തി ആവശ്യാനുസരണം വാങ്ങാനുള്ള അവസരവുമുണ്ട്. പാലട, ശർക്കര, പ്രഥമൻ, പാൽ, നെയ്, പഴം പായസങ്ങൾ ഉപഭോക്താക്കൾക്ക് കിലോ കണക്കിന് വാങ്ങാനും സൗകര്യമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും വിഷുക്കോടികൾ വസ്ത്രവിഭാഗത്തിൽ നിരത്തിയിട്ടുണ്ട്. ഹൈപ്പർമാർക്കറ്റുകളിൽ നേരിട്ടെത്തിയോ, ലുലുഹൈപ്പർമാർക്കറ്റ് ഡോട്ട് കോമിലൂടെ ഓൺലൈൻ ആയോ വാങ്ങാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്

Related Stories

No stories found.
logo
The Cue
www.thecue.in