ഷാർജ ബുതീനയിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനമാരംഭിച്ചു

ഷാർജ ബുതീനയിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനമാരംഭിച്ചു

ലുലു ഗ്രൂപ്പിന്‍റെ പുതിയ ഹൈപ്പർ മാർക്കറ്റ്‌ ഷാർജയിൽ പ്രവർത്തനമാരംഭിച്ചു. ഷാർജ മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഒബെയ്ദ് സയീദ് അൽ തുനൈജിയാണ് ഷാർജ എമിറേറ്റിലെ പതിനെട്ടാമത്തെ ഹൈപ്പർ മാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഗ്രോസറി, ഇലക്ട്രോണിക്സ്, ഫാഷൻ, സ്പോര്ട്സ്, സ്റ്റേഷനറി ഉൾപ്പെടെയുള്ള ഉല്പന്നങ്ങളുടെ വിപുലമായശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഓർഗാനിക്, ഷുഗർ ഫ്രീ, കേരള വിഭവങ്ങൾക്കായുള്ള തനിനാടൻ ഫുഡ് കൗണ്ടർ എന്നിവ ഹൈപ്പർ മാർക്കറ്റിന്‍റെ പ്രത്യേകതകളാണ്. നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ടുകളാണ് ഹൈപ്പർ മാർക്കറ്റിന്‍റെ മറ്റൊരു സവിശേഷത. ഹൈപ്പർ മാർക്കറ്റിലെ ഹോട്ട് ഫുഡ് സെക്ഷനിലാണ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്

25 ലക്ഷം ദിർഹത്തിന്‍റെ (2.5 മില്യൺ) സമ്മാനങ്ങൾ ഉൾപ്പെടെ ആകർഷകങ്ങളായ ഓഫറുകളാണ് ഈദ് പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ഷാർജ ബുതീന ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്.

ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫി രൂപാവാല, എക്സിക്യുട്ടീവ്‌ ഡയറക്ടർ അഷ്‌റഫ് അലി എം എ, ഡയറക്ടർ സലിം എം എ, ജയിംസ്‌ വർഗീസ് എന്നിവരും സംബന്ധിച്ചു.മലയാളികൾ ഉൾപ്പടെയുള്ള വലിയ ജനസമൂഹമാണ് ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്.യു എ ഇ യിലെ ഏറ്റവും വലിയ ലുലു ഹൈപ്പർ മാർക്കറ്റുകളിലൊന്നാണ് ഷാർജ ബുതീനയിലേത്..

Related Stories

No stories found.
logo
The Cue
www.thecue.in