ബർദുബായില്‍ ഡിംപിള്‍ തുറന്നു

ബർദുബായില്‍ ഡിംപിള്‍ തുറന്നു

യുഎഇയിലെ പ്രമുഖ ഫാഷന്‍ സ്റ്റോറായ ഡിംപിള്‍ ഫാഷന്‍സിന്‍റെ 13 മത് കേന്ദ്രം ബർദുബായില്‍ തുറന്നു. മേഖലയിലെ മൊത്ത-ചില്ലറ വില്‍പന മേഖലയിലെ പ്രമുഖരാണ് ഡിംപിള്‍.

കുട്ടികള്‍ക്കും മുതിന്നവർക്കുമുളള വിവാഹ -പാർട്ടി വസ്ത്രങ്ങള്‍ ഇവിടെ ലഭ്യമാകും. 2005 ലാണ് സ്ഥാപനം ആരംഭിക്കുന്നത്. നാല് സെയില്‍സ് എക്സിക്യൂട്ടീവുകളുമായി ആരംഭിച്ച സ്ഥാപനത്തില്‍ ഇന്ന് 120 സെയിൽസ് എക്‌സിക്യൂട്ടീവുകളും 35 തയ്യൽക്കാരും പത്ത് മാനേജർമാരുമുണ്ടെന്ന് സ്ഥാപകനായ പ്രകാശ് ഗുർനാനി പറഞ്ഞു.

ബർദുബായിലെ മീനാ ബസാറിലാണ് കേന്ദ്രം സ്ഥിതിചെയ്യുന്നത്.ചടങ്ങില്‍ ഡയറക്ടർ സുരേഷ് മംഗനാനിയും മറ്റ് പ്രമുഖരും പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in