വാസ്തവവിരുദ്ധ പ്രചരണത്തിനെതിരെ നിയമനടപടി, യുവജന കമ്മീഷന്‍ അധ്യക്ഷയായപ്പോള്‍ സ്റ്റൈപന്‍ഡ് വേണ്ടെന്ന് വച്ചു; വിവാദങ്ങളോട് ചിന്ത ജെറാം

ചിന്ത ജെറാം
ചിന്ത ജെറാം

ഡോക്ടറേറ്റ് നേടിയ യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്ത ജെറോം സര്‍ക്കാരില്‍ നിന്നുള്ള ശമ്പളത്തിനൊപ്പം ജെ.ആര്‍.എഫ് സ്‌കോളര്‍ഷിപ്പും വാങ്ങിയാണ് ഗവേഷണം പൂര്‍ത്തിയാക്കിയതെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആരോപണമുന്നയിച്ചിരുന്നു. യുവജന കമ്മീഷന്‍ അധ്യക്ഷയായത് മുതല്‍ ചിന്ത ജെറോം സ്റ്റൈപന്‍ഡ് വേണ്ട എന്ന് എഴുതി കൊടുത്ത് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത് അവസാനിപ്പിച്ചിരുന്നു. ഫുള്‍ടൈം പി.എച്ച്.ഡി പാര്‍ട്ട് ടൈം പി.എച്ച്.ഡിയിലേക്ക് മാറ്റിയാണ് ഗവേഷണം തുടര്‍ന്നത്. തുടര്‍ന്നാണ് പി.എച്ച്.ഡി തീസിസ് സബ്മിറ്റ് ചെയ്ത് ഇപ്പോള്‍ ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളോട് ചിന്ത ജെറോം പ്രതികരിക്കുന്നു.

ചിന്ത ജെറാം
ചിന്ത ജെറാം

ചിന്ത ജെറോം ദ ക്യു'വിനോട്

ഞാന്‍ എം.എ കഴിഞ്ഞ് യു.ജി.സിയുടെ നെറ്റ് എക്സാം എഴുതിയിരുന്നു. ഒന്ന് രണ്ട് തവണ എഴുതി, അടുത്ത തവണ നെറ്റിനോടൊപ്പം ജെ.ആര്‍.എഫ് കൂടി ലഭിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ അധ്യാപിക ആകാനുള്ള യോഗ്യതയും സ്റ്റൈപന്‍ഡോടു കൂടി റിസര്‍ച്ച് ചെയ്യാനുള്ള യോഗ്യതയുമാണ് ലഭിച്ചത്.

കേരള സര്‍വ്വകലാശാലയില്‍ ജെ.ആര്‍.എഫോടു കൂടി പി.എച്ച്ഡി ചെയ്ത് വരുന്നതിനിടെയാണ്. എന്നെ 2016ല്‍ യുവജന കമ്മീഷന്‍ അധ്യക്ഷയായി നിയമിക്കുന്നത്. ആ ഘട്ടത്തില്‍ എനിക്ക് സ്റ്റൈപന്‍ഡ് വേണ്ട എന്ന് എഴുതി കൊടുത്ത് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത് അവസാനിപ്പിച്ച്, ഫുള്‍ടൈം പി.എച്ച്.ഡി പാര്‍ട്ട് ടൈം പി.എച്ച്.ഡിയിലേക്ക് മാറ്റിയാണ് ഗവേഷണം തുടര്‍ന്നത്. അങ്ങനെയാണ് പി.എച്ച്.ഡി തീസിസ് സബ്മിറ്റ് ചെയ്ത് ഇപ്പോള്‍ ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.

കേരളസര്‍വകലാശാലയിലെ നിയമങ്ങള്‍ അനുസരിച്ചാണ് ഗവേഷണം ചെയ്ത് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചെയര്‍പേഴ്സണ്‍ ആയിരുന്ന ഘട്ടത്തിലും ഗവേഷണം പാതി വഴിയില്‍ ഉപേക്ഷിക്കാതെ അത് പൂര്‍ത്തിയാക്കുകയായിരുന്നു. അതില്‍ എവിടെയാണ് പ്രശ്നം എന്ന് എനിക്ക് മനസിലാകുന്നില്ല. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കാര്യങ്ങളൊന്നും അധികം ശ്രദ്ധിച്ചിരുന്നില്ല. പോസ്റ്റ് പി.എച്ച്.ഡി ചെയ്യുന്നതുമായി ബന്ധപ്പെട്ട് പേപ്പര്‍ വര്‍ക്കുകള്‍ ചയ്തുവരികയായിരുന്നു. പിന്നെ കുറേ പേര്‍ അനുകൂലമായും എതിരായും പറയുമല്ലോ. അതില്‍ പ്രയാസമില്ല. അവര്‍ക്കും പറയാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ.

വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യത്തെ ഉള്‍ക്കൊള്ളുന്ന ഒരാളാണ് ഞാന്‍. ഉള്‍ക്കൊള്ളേണ്ടതിനെ ഉള്‍ക്കൊള്ളുകയും തള്ളിക്കളയേണ്ടതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യും.

പോസ്റ്റ് വ്യാപകമായി പങ്കുവെക്കുന്നവരും എനിക്കെതിരെ പ്രചരണം നടത്തുന്നവരുമെല്ലാം സത്യം ബോധ്യമാകുമ്പോള്‍ അതില്‍ നിന്നും പിന്തിരിയും എന്ന് തന്നെയാണ് വിചാരിക്കുന്നത്. പിന്നെ, ഡോക്ടറേറ്റ് എനിക്ക് ലഭിച്ച ഒരു അക്കാദമിക് അംഗീകാരമാണ് എന്നാണ് കരുതുന്നത്. അതിനെതിരെ വാസ്തവ വിരുദ്ധമായിട്ടുള്ള പ്രചരണങ്ങള്‍ നടത്തിയാല്‍ അതിനെതിരെ തീര്‍ച്ചയായും നിയമപരമായ നടപടിയെടുക്കും.

ചിന്ത ജെറാം
അഫ്ഗാനിലെ അമേരിക്കന്‍ പിന്‍വാങ്ങല്‍ സ്വയം രക്ഷപ്പെടലോ?

Related Stories

No stories found.
logo
The Cue
www.thecue.in