കോവിഡിനിടെ ആഹ്ലാദ പ്രകടനം; കോട്ടയം മെഡിക്കൽ കോളേജിലെ 100 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കോവിഡിനിടെ ആഹ്ലാദ പ്രകടനം; കോട്ടയം മെഡിക്കൽ കോളേജിലെ 100  എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കോവിഡ് മാനദണ്ഡം ലംഘിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കൽ കോളേജിലെ നൂറ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് മാനദണ്ഡലം പാലിക്കാതെ ആഹ്ലാദ പ്രകടനം നടത്തിയതിനാണ് കേസ്. സംഭവുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പലിനും തിരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകനും പൊലീസ് നോട്ടീസ് നൽകും.

കോവിഡിനിടെ ആഹ്ലാദ പ്രകടനം; കോട്ടയം മെഡിക്കൽ കോളേജിലെ 100  എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
കോവിഡ് ആശങ്ക എന്നെങ്കിലും മാറുമോ?, യു.കെ യിൽ നിന്നും ചില പാഠങ്ങൾ

തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ കഴിഞ്ഞ ശനിയാഴ്‌ച രാത്രിയിലാണ് എസ്എഫ്ഐ പ്രവർത്തകര്‍ ഒത്തുകൂടിയത്. ലൈബ്രറി സമുച്ചയത്തിന് മുന്‍പിലാണ് നൂറോളം വിദ്യാര്‍ഥികള്‍ ഒത്തുകൂടി ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കോവിഡ് മഹാമാരിയെയും മാനദണ്ഡങ്ങളെയും കുറിച്ച് ഏറ്റവും നന്നായി അറിയുന്ന എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രോട്ടോകോള്‍ ലംഘനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചർച്ചയായിരിക്കുകയാണ് ചര്‍ച്ചയായി. ആ ചർച്ചയെ തുടർന്നാണ് വിദ്യാർഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

No stories found.
The Cue
www.thecue.in