ഇത്തവണ പൂരം വേണ്ട, അനുഷ്ഠാനങ്ങൾ മതി, മെയ് രണ്ടിലെ ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കുക; അഭ്യർത്ഥനയുമായി ഡോ മുഹമ്മദ് അഷീൽ

ഇത്തവണ  പൂരം വേണ്ട, അനുഷ്ഠാനങ്ങൾ   മതി, മെയ് രണ്ടിലെ ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കുക; അഭ്യർത്ഥനയുമായി ഡോ മുഹമ്മദ് അഷീൽ
Published on

ഇത്തവണത്തെ തൃശൂർ പൂരം ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്ക്യൂട്ടീവ് ഡയറക്ടർ ഡോ മുഹമ്മദ് അഷീൽ. കഴിഞ്ഞ വർഷത്തെപ്പോലെ അനുഷ്ഠാനങ്ങൾ മാത്രം മതിയെന്ന് ജനങ്ങൾ തീരുമാനിച്ചാൽ അതൊരു ചരിത്രപരമായ തീരുമാനമായിരിക്കുമെന്ന് മുഹമ്മദ് അഷീൽ ഫേസ്‍ബുക്കിൽ കുറിച്ചു. ഈ ലോകത്തിന് മുന്നിൽ ശാസ്ത്രബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒരു മാതൃക കാണിക്കാൻ തൃശൂർക്കാർക്ക് കിട്ടിയ അവസരമാണിത് .എല്ലാ കൂടിച്ചേരലുകളും ഇന്നത്തെ അവസ്ഥയിൽ ആത്മഹത്യപരമാണ്. മെയ് രണ്ടിന് ശേഷം ആഹ്ലാദ പ്രകടനങ്ങൾ ആരെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതും ഒഴിവാക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ മുഹമ്മദ് അഷീൽ ഫേസ്ബുക് പോസ്റ്റ്

തൃശ്ശൂർക്കാരെ... ഈ ലോകത്തിനു മുന്നിൽ ശാസ്ത്രബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒരു മാതൃക കാണിക്കാൻ നിങ്ങൾക്ക് കിട്ടിയ അവസരമാണ്.

"ഇപ്പ്രാവശ്യം പൂരം വേണ്ട.. കഴിഞ്ഞ വർഷം പോലെ അനുഷ്ടാനങ്ങൾ മാത്രം മതി "എന്ന് നിങ്ങൾ തീരുമാനിച്ചാൽ അത് ചരിത്രമാകും.. ഒരുപക്ഷെ അനേകം പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കും.. ഇനിയും ഈ covid സുനാമി തീരും വരെ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ അനേകം പേർക്ക് പ്രചോദനമാവും

So please... മനുഷ്യ ജീവനുകളെക്കാൾ വലുതല്ല ഒന്നും എന്ന് നമ്മൾ ഇനിയും പഠിച്ചില്ലേ

NB: ഇത് പറയണോ എന്ന് ആയിരം വട്ടം ആലോചിച്ചതാണ്.. ഒരു വേള എന്റെ പേര് പോലും അതിനു തടസ്സമാണ് എന്നും അറിയാം... but പറയാതിരുന്നാൽ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം.. അതുകൊണ്ടാണ്

One more thing...എല്ലാ കൂടിച്ചേരലുകളും ഇന്നത്തെ അവസ്ഥയിൽ ആത്മഹത്യപരമാണ്.. അത് എന്തിന്റെ പേരിലായാലും... may 2 നു ആഹ്ലാദ പ്രകടനങ്ങൾ ആരെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതും ഒഴിവാക്കുക... പ്ലീസ്

Related Stories

No stories found.
logo
The Cue
www.thecue.in