അമ്പലത്തിൽ ഇനി ആർ എസ് എസ് ശാഖ വേണ്ട, തടയിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്

അമ്പലത്തിൽ ഇനി ആർ എസ് എസ് ശാഖ വേണ്ട, തടയിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ആർഎസ്എസ് ശാഖയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ഇത് സംബന്ധമായ സർക്കുലർ ദേവസ്വം ബോർഡ് പുറത്തിറക്കി. ആചാരങ്ങളുമായി യോജിക്കാത്ത ആയുധ പരിശീലനമോ മാസ് ഡ്രില്ലുകളോ ക്ഷേത്രങ്ങളിൽ പാടില്ലെന്ന് ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറാണ് സർക്കുലർ പുറപ്പെടുവിച്ചത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആര്‍. എസ്. എസ് പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ നടപടി. 1240ഓളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ളത്. ഇവിടെയെല്ലാം ആർ എസ് എസ് ശാഖയ്ക്കുള്ള വിലക്ക് ബാധകമായിരിക്കും.

ശാഖാ പ്രവര്‍ത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ക്ഷേത്രം ജീവനക്കാർ തന്നെ അത്തരം പ്രവർത്തികൾ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു. കൂടാതെ സംഭവം ഉടൻ തന്നെ കമ്മീഷണറുടെ ഓഫീസില്‍ അറിയിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

No stories found.
The Cue
www.thecue.in