നേമത്തെ കോൺഗ്രസ്സ് സ്ഥാനാർഥി 'കരുത്തൻ' തന്നെയെന്ന് ഒ രാജഗോപാൽ; മുരളീധരൻ ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവ്

നേമത്തെ കോൺഗ്രസ്സ്  സ്ഥാനാർഥി 'കരുത്തൻ' തന്നെയെന്ന് ഒ രാജഗോപാൽ; മുരളീധരൻ ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവ്

നേമത്തെ കോൺഗ്രസ്സ് സ്ഥാനാനാർഥിയായ കെ മുരളീധരന്‍ ശക്തനായ എതിരാളിയാണെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍. സാക്ഷാല്‍ കരുണാകരന്റെ മകനാണ് കെ മുരളീധരന്‍, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹമെന്നും രാജഗോപാല്‍ പ്രശംസിച്ചു. നേമത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനെ ഒപ്പമിരുത്തിയായിരുന്നു ഒ രാജഗോപാലിന്റെ പ്രസ്താവന.

നേമത്തെ കോൺഗ്രസ്സ്  സ്ഥാനാർഥി 'കരുത്തൻ' തന്നെയെന്ന് ഒ രാജഗോപാൽ; മുരളീധരൻ ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവ്
മുന്നണികളുടെ അഭിമാന പോരാട്ടത്തിന് നേമം, അട്ടിമറി ലക്ഷ്യമിട്ട് കോണ്ഗ്രസ്

നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഇന്ന് മുതൽ ആയിരുന്നു ആരംഭിച്ചത്. പ്രചരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സിറ്റിങ് എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാലിന്റെ വസതിയിലെത്തി കുമ്മനം കണ്ടത്‌. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് കെ മുരളീധരന്‍ നേമത്ത് ശക്തനായ പ്രതിയോഗിയാണെന്ന പ്രസ്താവന അദ്ദേഹം നടത്തിയത്.

നേമത്ത് ശക്തമായ മത്സരം നടക്കും. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുമല്ലാത്തൊരു പാര്‍ട്ടി ജയിച്ച മണ്ഡലമാണ് നേമം. അത് രണ്ടു പാര്‍ട്ടിക്കും വെല്ലുവിളിയാണ്.  ഇത്തവണ നേമത്ത് മത്സരിക്കില്ലെന്ന് സ്വയം തീരുമാനിച്ചതാണ്. പ്രായമായതിനാല്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചു. മത്സരത്തിനില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കുമെന്നും ഒ രാജഗോപാല്‍ പ്രതികരിച്ചു.

No stories found.
The Cue
www.thecue.in