കിഫ്ബിയെ ഇ.ഡി ഒരു ചുക്കും ചെയ്യില്ലെന്ന് തോമസ് ഐസക്ക്, ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടും

കിഫ്ബിയെ ഇ.ഡി ഒരു ചുക്കും ചെയ്യില്ലെന്ന് തോമസ് ഐസക്ക്, ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടും

കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ധനമന്ത്രി തോമസ് ഐസക്. ഇഡിക്ക് കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്നും മന്ത്രി. ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുക തന്നെ ചെയ്യുമെന്നും തോമസ് ഐസക്ക്. കിഫ്ബി മസലാബോണ്ടില്‍ ഇ.ഡി കേസെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം.

ധനമന്ത്രി തോമസ് ഐസക്കിന്റെ വാക്കുകള്‍

ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണ് റെയ്ഡ് നടത്തുന്നത്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തില്‍ വന്ന് പോയ ശേഷമാണ് കേസ് എടുത്തത്. തനിക്ക് കീഴിലെ ഉദ്യോഗസ്ഥനെ കേന്ദ്രമന്ത്രി രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുന്നുവെന്നും മന്ത്രി തോമസ് ഐസക്ക്.

കേരളത്തിന്റെ വികസനത്തില്‍ കിഫ്ബി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. അതാണ് ബിജെപി സര്‍ക്കാരിന്റെ വേവലാതി. അതിനെ അഴിമതിയായി ചിത്രീകരിക്കാനാണ് കേന്ദ്രശ്രമമെന്നും വാര്‍ത്താസമ്മേളനത്തില്‍ തോമസ് ഐസക്ക്.

കിഫ്ബി മസാലബോണ്ടില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് ഇ.ഡി. നിലപാട്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശധനസഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇ.ഡി. നിലപാട്.

കേസെടുത്തതിനെ തുടര്‍ന്ന് കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രംജിത്ത് സിങ്, കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്‌സിസ് ബാങ്കിന്റെ മുംബൈ മേധാവി എന്നിവരെ അടുത്തയാഴ്ച ചോദ്യംചെയ്യാന്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in