തൃശൂരില്‍ റോഡ് പണിക്കിടെ മലമ്പാമ്പ് ചത്തു, ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂരില്‍ റോഡ് പണിക്കിടെ മലമ്പാമ്പ് ചത്തു, ഡ്രൈവര്‍ അറസ്റ്റില്‍

റോഡ് നിര്‍മ്മാണത്തിനിടെ മണ്ണുമാന്തിയന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടര്‍ന്ന് തൃശൂരില്‍ ഡ്രൈവര്‍ അറസ്റ്റില്‍. അതിഥി തൊഴിലാളിയായ ബംഗാള്‍ സ്വദേശി നൂര്‍ ആമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പാണ് 21 കാരനെതിരെ ചുമത്തിയിരിക്കുന്നത്. വാണിയംപാറയില്‍ ദേശീയ പാതയോട് ചേര്‍ന്ന് സര്‍വീസ് റോഡ് നിര്‍മ്മിച്ചുവരികയാണ്. ഇതിനുപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രം മലമ്പാമ്പിന്റെ ദേഹത്ത് കയറുകയും പിന്നാലെ അത് ചാവുകയുമായിരുന്നു.

വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നൂര്‍ ആമിനെ കസ്റ്റഡിയിലെടുത്തു. വാഹനവും പിടിച്ചെടുത്തു.മലമ്പാമ്പിനെ അപായപ്പെടുത്തുന്നതിന് മൂന്ന് മുതല്‍ 7 വര്‍ഷം വരെ തടവുശിക്ഷയാണ് 1972 ലെ വന്യജീവി സംരക്ഷണ നിയമം അനുശാസിക്കുന്നത്. അതേസമയം വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലായതോടെ റോഡ് നിര്‍മ്മാണം മുടങ്ങുകയും ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദേശീയ പാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കെതിരെയെടുക്കുന്ന നാലാമത്തെ കേസാണിത്. തൊഴിലാളികള്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചതോടെ പണി മുടങ്ങി. സര്‍വീസ് റോഡ് നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി നിര്‍മ്മാണ കമ്പനി അധികൃതര്‍ അറിയിക്കുകയായിരുന്നു.

Python Dies During Road Construction in Thrissur,Driver Arrested

Related Stories

The Cue
www.thecue.in