ലഹരി റാക്കറ്റില്‍ ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടണമെന്ന് രമേശ് ചെന്നിത്തല

ലഹരി റാക്കറ്റില്‍ ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടണമെന്ന് രമേശ് ചെന്നിത്തല

ബംഗളൂരു ലഹരി റാക്കറ്റ് സംഘവുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുമരുന്ന് മാഫിയ കേരളത്തില്‍ പിടിമുറുക്കുന്നതിന് പിന്നിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ സമഗ്രമായി അന്വേഷിച്ചു പുറത്ത് കൊണ്ടുവരുന്നതില്‍ പോലീസും, നര്‍ക്കോട്ടിക്സ് സെല്ലും കാണിക്കുന്ന അലംഭാവം സംശയാസ്പദവും, കുറ്റകരവുമാണ്. ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ളതിനാല്‍ കേരള പോലീസ് മൗനം പാലിക്കുകയാണെന്നും ചെന്നിത്തല.

ലഹരി റാക്കറ്റില്‍ ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടണമെന്ന് രമേശ് ചെന്നിത്തല
അനൂപുമായി അടുത്ത പരിചയം, സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്കായി വിളിച്ചിട്ടില്ല; ഫോണ്‍ രേഖകള്‍ പരിശോധിക്കാമെന്ന് ബിനീഷ് കോടിയേരി

മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിന്റെ ഇന്നലത്തെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണ്. കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്നിന്റെ ലഭ്യതയ്ക്കും, ഉപഭോഗത്തിനും പിന്നില്‍ ഭരണകക്ഷിയിലെ ഉന്നതരുടെ സാന്നിധ്യമുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ ഒരുപാട് കാലം ഭരണത്തിന്റെ തണലില്‍ സുരക്ഷിതരായിരിക്കാം എന്ന് കരുതരുത്. കേരളത്തിലെ യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന മാഫിയകളെയും അവരെ സംരക്ഷിക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് എന്തുകൊണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പറയുന്നു

ജൂലൈ 21ന് ബാംഗ്ലൂരില്‍ നടന്ന റെയ്ഡില്‍ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. അനഘ എന്ന കന്നട താരം, മുഹമ്മദ് അനൂപ്,റിജേഷ് രവീന്ദ്രന്‍ എന്നിവരുടെ മൊഴി ലഭിച്ചിട്ടുണ്ട്. 2013 മുതല്‍ ലഹരി കച്ചവടമുണ്ടെന്നാണ് അനൂപിന്റെ മൊഴി. 2015ല്‍ ബെംഗളൂരുവില്‍ ഹോട്ടല്‍ തുടങ്ങി. അതില്‍ പണം മുടക്കിയത് ബിനീഷ് കോടിയേരിയാണ്. 2019ല്‍ തുടങ്ങിയ മറ്റൊരു ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ബിനീഷ് കോടിയേരി ആശംസ അര്‍പ്പിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ അനൂപിന്റെ ഫേസ്ബുക്കിലുണ്ട്. ലോക്ഡൗണിനിടെ ജൂണ്‍ 19ന് കുമരകത്ത് നടത്തിയ നൈറ്റ് പാര്‍ട്ടിയിലും ബിനീഷ് കോടിയേരിയുമൊത്ത് നില്‍ക്കുന്ന ദൃശ്യങ്ങള്‍ അനൂപ് മുഹമ്മദ് ഫേസ്ബുക്കിലിട്ടിട്ടുണ്ട്.

അതുകൊണ്ട് മയക്കുമരുന്ന് കച്ചവടത്തില്‍ ബന്ധമുണ്ടെന്ന് പറയാനാകില്ലല്ലോ?സൗഹൃദം മാത്രമാകാമല്ലോ

അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കേരളത്തിലെ സിനിമാ താരങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ടവര്‍ക്കും മയക്കുമരുന്ന് എത്തിച്ച് നല്‍കുന്നത് അനൂപ് മുഹമ്മദാണെന്നാണ്. അതില്‍ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന് സൂചന ലഭിച്ചതായാണ് മനസിലാകുന്നത്. ബിനീഷ് കോടിയേരി മയക്ക് മരുന്ന് കച്ചവടം നടത്തിയെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയുന്നില്ല.അനൂപ് മുഹമ്മദിന് സാമ്പത്തിക സഹായം നല്‍കിയതിനുള്ള തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ആറോ ഏഴോ ലക്ഷം കൊടുത്തതായി ബിനീഷ് കോടിയേരി സമ്മതിച്ചിട്ടുമുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ അന്വേഷണത്തിലൂടെ തെളിയട്ടെ.

ലഹരി റാക്കറ്റില്‍ ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടണമെന്ന് രമേശ് ചെന്നിത്തല
സ്വപ്‌ന പിടിയിലായ ദിവസം അനൂപും ബിനീഷും 26 തവണ ഫോണില്‍ സംസാരിച്ചുവെന്ന് പികെ ഫിറോസ്

ബിനീഷ് കോടിയേരിയുടെ പ്രതികരണം

ബംഗളൂരുവില്‍ പിടിയിലായ ലഹരിമരുന്ന് റാക്കറ്റിലെ പ്രധാന പ്രതി അനൂപ് മുഹമ്മദുമായി അടുപ്പമുണ്ടെന്ന് ബിനീഷ് കോടിയേരി ദ ക്യുവിനോട് പറഞ്ഞു. അനൂപ് ലഹരി മാഫിയയുടെ ഭാഗമാണെന്ന് അറിയില്ലായിരുന്നു. ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയിട്ടില്ലെന്നും ആറ് ലക്ഷത്തോളം രൂപ കടമായി നല്‍കുകയായിരുന്നുവെന്നും ബിനീഷ് കോടിയേരി. മയക്കുമരുന്ന് കേസുമായി ബന്ധിപ്പിക്കുന്ന രീതിയില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് തനിക്കെതിരെ ഉന്നയിച്ച ആരോപണം ബിനീഷ് നിഷേധിച്ചു. അനൂപ് മുഹമ്മദ് പിടിയിലായപ്പോള്‍ ഷോക്ക് ആയിരുന്നു. അനൂപ് അറസ്റ്റിലായപ്പോഴാണ് അദ്ദേഹത്തിന്റെ മയക്കുമരുന്ന് ഇടപാടുള്ള കാര്യം മനസിലാക്കിയത്.

പിടിക്കപ്പെടുന്നത് വരെയുള്ള അനൂപ് നല്ല സുഹൃത്താണ്. അഞ്ചെട്ട് വര്‍ഷമായി അറിയുന്ന ആളാണ്. അനൂബ് കേസില്‍ പിടിക്കപ്പെടുന്നതുവരെ ഇങ്ങനെയൊരു ആളാണ്, ഇത്തരത്തിലുള്ള ബിസിനസ് ചെയ്യുന്ന ആളാണെന്ന ധാരണ ഇല്ലായിരുന്നു. എന്നെ സംബന്ധിച്ച് അത് ഷോക്കിങ് ആയിരുന്നു.ടീ ഷര്‍ട്ട് ബിസിനസായിരുന്നു അനൂപിന് ആദ്യം. റെസ്‌റ്റോറന്റ് തുടങ്ങാന്‍ എന്നോട് ഉള്‍പ്പെടെ നിരവധി സുഹൃത്തുക്കളോട് പണം കടം വാങ്ങിയിട്ടുണ്ട്. ആ റെസ്‌റ്റോറന്റ് പിന്നീട് നഷ്ടത്തിലായി. ബംഗളൂരുവില്‍ പോകുമ്പോള്‍ അനൂപ് ഹോട്ടല്‍ റൂമെടുക്കാന്‍ സഹായിച്ചിട്ടുണ്ട്.

അനൂപ് ഇത്തരമൊരു കേസില്‍ പിടിക്കപ്പെട്ടത് എനിക്ക് മാത്രമല്ല അയാളുടെ ഉമ്മച്ചിക്കും ഉപ്പക്കും അടുത്ത കൂട്ടുകാര്‍ക്കും വരെ വലിയ ആഘാതമായിരുന്നു. അവര്‍ക്കും ഇങ്ങനെയൊരു കാര്യത്തെ കുറിച്ച് അറിയുമായിരുന്നില്ല. ഹോട്ടല്‍ ബിസിനസ് നഷ്ടത്തിലായപ്പോള്‍ നാട്ടിലേക്ക വരാനായി രണ്ട് തവണയായി കടം വാങ്ങുകയായിരുന്നു. ആദ്യം മൂന്ന് ലക്ഷം നല്‍കി.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in