'മുഖ്യമന്ത്രി അമേരിക്കയിലായിരിക്കെ വ്യാജ ഒപ്പിട്ടു' ; ;ആരോപണവുമായി സന്ദീപ് വാര്യര്‍
Kerala News

'മുഖ്യമന്ത്രി അമേരിക്കയിലായിരിക്കെ വ്യാജ ഒപ്പിട്ടു' ; ;ആരോപണവുമായി സന്ദീപ് വാര്യര്‍

By THE CUE

Published on :

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലായിരിക്കെ ഒരു ഫയലില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടെന്ന് ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. അദ്ദേഹത്തിന്റെ ആരോപണം ഇങ്ങനെ. 2018 സെപ്റ്റംബര്‍ രണ്ടിന് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. സെപ്റ്റംബര്‍ 23 നാണ് തിരിച്ചെത്തിയത്. എന്നാല്‍ സെപ്റ്റംബര്‍ മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ഫയല്‍ എത്തി. മലയാള ഭാഷാ ദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതുഭരണവിഭാഗത്തില്‍ നിന്നുള്ളതായിരുന്നു ഫയല്‍. എന്നാല്‍ സെപ്റ്റംബര്‍ 9 ന് മുഖ്യമന്ത്രി ഈ ഫയലില്‍ ഒപ്പുവെച്ചിട്ടുണ്ട്.

മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സയിലിരിക്കെയാണ് ഇവിടെ ഒപ്പുവെച്ചിരിക്കുന്നത്. അത് ഡിജിറ്റല്‍ സിഗ്നേച്ചറുമല്ല. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടതാണ്. ശിവശങ്കറോ അതോ സ്വപ്‌ന സുരേഷോ ഈ ഫയലില്‍ ഒപ്പുവെച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. ആരാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്നയാള്‍. പാര്‍ട്ടിയുടെ അറിവോടെ അത്തരത്തില്‍ ഒരാളെ നിയോഗിച്ചിട്ടുണ്ടോ. ഒപ്പിടാന്‍ ഏതെങ്കിലും കണ്‍സള്‍ട്ടന്‍സികള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ടോയെന്നെല്ലാം മുഖ്യമന്ത്രി വിശദീകരിക്കണം. ഗുരുതരമായ സ്ഥിതിവിശേഷമാണിതെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കരുണാകരന്റെ കാലത്ത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എഴുതി ചീഫ് സെക്രട്ടറി ഫയലുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. അതാണ് കീഴ്‌വഴക്കം. ഈ സംഭവത്തിന് ശേഷമാണ് എം.വി ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മാറ്റുന്നത്. നാലര വര്‍ഷക്കാലം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പോയ ഫയലുകള്‍ മുഴുവന്‍ പരിശോധിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in