റഹീം അര്‍ദ്ധരാത്രിയിലെത്തി പൊലീസ് ചോദ്യം ചെയ്തയാളെ വിളിച്ചിറക്കിയെന്ന് അടൂര്‍ പ്രകാശ്, സിസിടിവി പരിശോധിക്കണം

റഹീം അര്‍ദ്ധരാത്രിയിലെത്തി പൊലീസ് ചോദ്യം ചെയ്തയാളെ വിളിച്ചിറക്കിയെന്ന് അടൂര്‍ പ്രകാശ്, സിസിടിവി പരിശോധിക്കണം

വെഞ്ഞാറംംമൂട് ഇരട്ടക്കൊലപാതക കേസില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെതിരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണവുമായി അടൂര്‍ പ്രകാശ് എം.പി. റൂറല്‍ എസ്. പി.ബി അശോകിന്റെ രാഷ്ട്രീയ നിലപാട് പരിശോധിക്കണമെന്നും അഴിമതി നിറഞ്ഞ ട്രാക്കാണ് എസ്.പിയുടേതെന്നും അടൂര്‍ പ്രകാശ്.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം കേസിലെ സാക്ഷി ഷഹീനെ പുലര്‍ച്ചെ സ്റ്റേഷന് പുറത്തിറക്കിയെന്നും അടൂര്‍ പ്രകാശ് ആരോപിക്കുന്നു. അര്‍ദ്ധരാത്രി റഹീം സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും പ്രകാശ്. തന്റെ കോള്‍ ലിസ്റ്റ് പുറത്തെടുത്ത ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇപി ജയരാജന്‍ തയ്യാറാവണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

സിപിഎമ്മിന് വേണ്ടി വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷന്‍ ഭരിക്കുന്നത് റൂറല്‍ എസ്.പിയാണെന്നും അടൂര്‍ പ്രകാശ്.

അടൂര്‍ പ്രകാശ് ഇന്നലെ പ്രതികരിച്ചത്

വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ തനിക്ക് പങ്കുണ്ടെന്ന ആരോപണം ജനശ്രദ്ധ മാറ്റാനുള്ള ഗൂഢാലോചനയെന്ന് അടൂര്‍ പ്രകാശ്. കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അടുര്‍ പ്രകാശ് പറയുന്നു.

'കൊലപാതകത്തിന്റെയും അക്രമത്തിന്റെയും രക്ത കറ പുരണ്ട കുപ്പായം എനിക്കോ എന്റെ പാര്‍ട്ടിക്കോ ചേരുന്നതല്ല. കൊലയാളികളെ സംരക്ഷിക്കുന്നതും എനിക്ക് ചേരുന്ന കുപ്പായമല്ല. ഈ സംഭവത്തില്‍ സിപിഎമ്മിന് വ്യക്തമായ ഗൂഢാലോചന ഉണ്ടെന്നും അടുത്ത സമയത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നവരും സിഐടിയു പ്രവര്‍ത്തകരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതുകൊണ്ട് സിപിഎം ഭരിക്കുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പില്‍ നിന്ന് നീതിപൂര്‍വ്വമായ അന്വേക്ഷണം ഇക്കാര്യത്തില്‍ നടക്കില്ലെന്നും അടൂര്‍ പ്രകാശ് ആരോപിക്കുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in