മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍, സജീവിന്റെ നേതൃത്വത്തിലെന്ന് മുഖ്യസാക്ഷി

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍, സജീവിന്റെ നേതൃത്വത്തിലെന്ന് മുഖ്യസാക്ഷി

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വഴിയില്‍ തഞ്ഞുനിര്‍ത്തി വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഷജിത്ത് പൊലീസ് പിടിയില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഷജിത്ത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇയാളുടെ വീട് വളഞ്ഞതിന് പിന്നാലെ പൊലീസെത്തി പിടികൂടുകയായിരുന്നു.

അക്രമിസംഘം എത്തിയ രണ്ട് ബൈക്കുകള്‍ പൊലീസ് കണ്ടെടുത്തു. ഷജിത്തിന്റെ വീട്ടില്‍ നിന്നാണ് രക്തക്കറയുള്ള ബൈക്കുകള്‍ പിടിച്ചെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവ് ആണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും മുഖ്യസാക്ഷി ഷെഹിന്‍.

DYFI തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിന്‍മുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രി 12.30ഓടെ വെട്ടിക്കൊലപ്പെടുത്തിയത്. വെഞ്ഞാറമ്മൂട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ആറ് പേരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും മുഖ്യസാക്ഷി ഷെഹിന്‍ പറഞ്ഞിരുന്നു. സംഭവസ്ഥലത്തെ സിസിടിവിയും അക്രമി സംഘം നശിപ്പിച്ചിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കലാശക്കൊട്ട് മുതലുണ്ടായ സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷമാണ് രണ്ട് പേരുടെ കൊലയിലേക്ക് നയിച്ചതെന്ന് കരുതുന്നു. രണ്ട് മാസം മുമ്പ് ഡിവെഎഫ്‌ഐ നേതാവായ ഫൈസലിനെ തേമ്പാംമൂട് വെച്ച് അക്രമിസംഘം വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു.

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍, സജീവിന്റെ നേതൃത്വത്തിലെന്ന് മുഖ്യസാക്ഷി
രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നു, പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം

രാഷ്ട്രീയ കൊലപാതകമാണെന്ന് തിരുവനന്തപുരം റൂറല്‍ എസ് പി ബി അശോകന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ആസൂത്രിത കൊലപാതകമാണെന്ന് സിപിഐഎം ആരോപിച്ചു. കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍, സജീവിന്റെ നേതൃത്വത്തിലെന്ന് മുഖ്യസാക്ഷി
കോൺഗ്രസ് ഗുണ്ടാസംഘം നടത്തിയ കൊലയെന്ന് കോടിയേരി, ആസൂത്രിത കൊലപാതകം

Related Stories

No stories found.
logo
The Cue
www.thecue.in