മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല, ഖജനാവില്‍ നിന്നാണ്; പിഎം മനോജിനോട് വിനു.വി.ജോണ്‍

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല, ഖജനാവില്‍ നിന്നാണ്; പിഎം മനോജിനോട് വിനു.വി.ജോണ്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഏഷ്യാനെറ്റ് ന്യൂസിലെ ജേണലിസ്റ്റുകളെ പരിഹസിച്ച മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിനെതിരെ ചാനലിന്റെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍. പിഎം മനോജിന് ശമ്പളം നല്‍കുന്നത് പാര്‍ട്ടി ഓഫീസില്‍ നിന്നല്ല കേരളാ ഖജനാവില്‍ നിന്നാണെന്ന് വിനു വി ജോണ്‍. സിപിഐഎം ചാനലിനെ ബഹിഷ്‌കരിക്കുന്നത് പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് പരസ്യമായി ഒരു ചാനലിനോട് യുദ്ധം പ്രഖ്യാപിക്കാനാകുമോ എന്നും വിനു വി ജോണ്‍. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഒരു ചാനലില്‍ നിന്ന് രണ്ട് പേര്‍ പങ്കെടുത്തതും അവര്‍ ചോദിച്ച ചോദ്യങ്ങളും മര്യാദയില്ലാത്തതായിരുന്നുവെന്ന് പിഎം മനോജ് ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് ജേണലിസ്റ്റുകളില്‍ നിന്നുണ്ടായ ചോദ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പിഎം മനോജ് രംഗത്ത് വന്നിരുന്നു. ഒറ്റക്ക് പോകാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് രണ്ട് പേര്‍ ചാനലില്‍ നിന്ന് വന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ പേരെടുത്ത് പറയാതെ പി.എം മനോജ് എഴുതിയിരുന്നു. ''ഒരു സ്ഥാപനത്തില്‍ നിന്ന് ഒരാള്‍ എന്നതാണ് മര്യാദ. ഇവിടെ നേരോടെയുമില്ല, നിര്‍ഭയവുമല്ല, നിരന്തരം മര്യാദ കെട്ട്. മര്യാദയും മാന്യതയും ഇല്ലാതെ പെരുമാറാനും ശമ്പളം കൊടുക്കുന്നവരുണ്ടാകുമ്പോള്‍ അതിശയം വേണ്ടതില്ലെന്നും'' പിഎം മനോജ്.

ട്വിറ്ററിലാണ് പിഎം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് പട്ടികയില്‍ മനോജിന്റെ പദവി പരാമര്‍ശിക്കുന്ന ഭാഗവും പങ്ക് വച്ച് വിനുവിന്റെ പ്രതികരണം.

വിനു വി ജോണിന്റെ ട്വീറ്റ്

പാര്‍ട്ടിയ്ക്ക് മാധ്യമ ബഹിഷ്‌കരണമാകാം.പക്ഷെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് പരസ്യമായി ഒരുചാനലിനോട് യുദ്ധം പ്രഖ്യാപിക്കാനാകുമോ?ശമ്പളം കേരള ഖജനാവില്‍നിന്നാണ്,പാര്‍ട്ടി ഓഫീസില്‍ നിന്നല്ല.വാര്‍ത്താ സമ്മേളനത്തില്‍എത്രപേര്‍വരണം, എത്രചോദ്യം ചോദിക്കണംഎന്നത് മാധ്യമസ്വാതന്ത്ര്യമാണ്. #കടക്ക്പുറത്ത്

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല, ഖജനാവില്‍ നിന്നാണ്; പിഎം മനോജിനോട് വിനു.വി.ജോണ്‍
മനസില്‍ നിന്ന് വിലക്കാനാകില്ലല്ലോ ബാബ്‌റിയുടെ ദൃശ്യങ്ങള്‍

മര്യാദകേടിനെ മര്യാദയെന്ന് വിളിക്കാനുള്ള ശമ്പളം ഒരു സർക്കാരും ആർക്കും നൽകുന്നില്ല. മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു...

Posted by PM Manoj on Saturday, August 8, 2020

കടക്ക് പുറത്ത് എന്ന ഹാഷ് ഗാടിലാണ് വിനു വി ജോണിന്റെ ട്വീറ്റ്. മര്യാദകേടിനെ മര്യാദയെന്ന് വിളിക്കാനുള്ള ശമ്പളം ഒരു സര്‍ക്കാരും ആര്‍ക്കും നല്‍കുന്നില്ലെന്നാണ് വിനു വി ജോണിന്റെ ട്വീറ്റിന് മനോജ് ഫേസ്ബുക്കില്‍ മറുപടി എഴുതിയത്. മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള അധികാരം ഒരു ചാനല്‍ ജഡ്ജിക്കും ആരും നല്‍കിയിട്ടുമില്ല. കുഞ്ഞ് പോയി തരത്തില്‍ കളിക്ക്...! എന്നും പി എം മനോജ്.

പി എം മനോജ് ഏഷ്യാനെറ്റിനെക്കുറിച്ച് എഴുതിയത്

ഏഴാം ക്ലാസിൽ പഠിക്കുേമ്പോൾ സന്ധ്യയ്ക്കു ശേഷം വീടിനു പുറത്തിറങ്ങാൻ ഒറ്റയ്ക്ക് ധൈര്യമില്ല. വളപ്പിനറ്റത്തെ ദൈവത്തറയിയിൽ വിളക്കു കത്തിക്കാൻ കൂടെ ആൾ വേണം. അനിയത്തിയെയും കൂട്ടിയാണ് പോയിരുന്നത്. എന്നാലും പേടിയാണ്. വിളക്കു കത്തിച്ച് ഒറ്റ ഓട്ടമാണ് രണ്ടാളും. ഇന്ന് പത്രസമ്മേളനം കണ്ടപ്പോൾ ആ ഓർമ്മയാണ് വന്നത്. ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല. ഒരിടത്തു നിന്ന് രണ്ടു പേർ. പരസ്പരം കയ്യും പിടിച്ച് ചോദ്യങ്ങൾ. ഒരു സ്ഥാപനത്തിൽ നിന്ന് ഒരാൾ എന്നതാണ് മര്യാദ. ഒരാൾ തന്നെ രണ്ട് - പരമാവധി മൂന്ന് - അത്രയേ ചോദിക്കൂ. അതും മര്യാദ. ഇവിടെ നേരോടെയുമല്ല; നിർഭയവുമല്ല - നിരന്തരം മര്യാദകെട്ട്...! മര്യാദയും മാന്യതയുമില്ലാതെ പെരുമാറാനും ശമ്പളം കൊടുക്കുന്നവരുണ്ടാകുമ്പോൾ അതിശയം വേണ്ടതില്ല. എന്തായാലും അത്തരക്കാരോട് കൂട്ട് വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുന്നു. അതിനെ മര്യാദക്കുറവായി വ്യാഖ്യാനിച്ചാലും ഒരു ചുക്കുമില്ല.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല, ഖജനാവില്‍ നിന്നാണ്; പിഎം മനോജിനോട് വിനു.വി.ജോണ്‍
ഇനിയും തുടരുന്ന മൗനം ഭരണകൂടത്തേക്കാൾ അപകടകരമാണ്
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല, ഖജനാവില്‍ നിന്നാണ്; പിഎം മനോജിനോട് വിനു.വി.ജോണ്‍
ഏഷ്യാനെറ്റ് ന്യൂസ് അവതാരകര്‍ക്ക് വീഴ്ചയുണ്ടായില്ല, മഹാരാജാക്കന്‍മാരുടെ കാലമല്ല, ജനാധിപത്യമല്ലേ: എംജി രാധാകൃഷ്ണന്‍ അഭിമുഖം
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല, ഖജനാവില്‍ നിന്നാണ്; പിഎം മനോജിനോട് വിനു.വി.ജോണ്‍
വസ്തുത ജനം അറിയരുതെന്ന് നിങ്ങള്‍ കരുതുന്നു, ഏഷ്യാനെറ്റ് എഡിറ്റര്‍ സ്വസ്ഥമായിരുന്ന് ആ ന്യൂസ് അവര്‍ ചര്‍ച്ചകള്‍ കാണണം: പി രാജീവ്

ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തിന് സിപിഐഎം വിശദീകരണം

ചാനല്‍ ചര്‍ച്ചകള്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തങ്ങളുടെ നിലപാട് അവതിരിപ്പിക്കുന്ന വേദിയാണ്. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ച സിപിഐ എം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ അവതരിപ്പിക്കാനും പാര്‍ട്ടിയുടെ നിലപാടുകള്‍ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയില്‍ പ്രതിഷേധിച്ചാണ് ഈ ചാനലിലെ ചര്‍ച്ചകളില്‍ സിപിഐ എം പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്.

സാധാരണനിലയില്‍ സിപിഐ എം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവര്‍ക്കൊപ്പം നില്‍ക്കുന്ന അവതാരകരുടെയും അഭിപ്രായങ്ങള്‍ക്ക് മറുപടി പറയേണ്ടത് സിപിഐ എം പ്രതിനിധികളുടെ ചുമതലയാണ്. എന്നാല്‍ സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകന്‍ നിരന്തരം ഇടപെടുകയാണ്.

AD
No stories found.
The Cue
www.thecue.in