വി.എസിന്റെ അനുഭവമായിരിക്കും പിണറായിക്ക്; തുടര്‍ഭരണം കിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി

വി.എസിന്റെ അനുഭവമായിരിക്കും പിണറായിക്ക്; തുടര്‍ഭരണം കിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി
Summary

40 സീറ്റുകളില്‍ വലിയ മത്സരമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിയും. പൊതുസമൂഹത്തിന്റെ പിന്തുണ കിട്ടിയാല്‍ ബി.ജെ.പി ഇത്തവണ കേരളം ഭരിക്കും. ഭരിക്കാന്‍ വേണ്ടിയാണ് ഇത്തവണ മത്സരിക്കുന്നത്.

Q

നിയമസഭ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടാകില്ലെന്നാണ് താങ്കള്‍ അടുത്ത ദിവസങ്ങളിലായി പറയുന്നത്. സി.പി.എമ്മിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിക്കുകയും മത്സരിക്കുകയും അട്ടിമറി വിജയം നേടുകയും ചെയ്ത താങ്കളെ പോലെയുള്ള ഒരു മുതിര്‍ന്ന നേതാവിന് ഈ തെരഞ്ഞെടുപ്പില്‍ സീറ്റുണ്ടാകില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്

A

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാതിരിക്കാനാവില്ല. എനിക്ക് തോന്നുന്നത് പട്ടികയില്‍ ഉണ്ടാകില്ലെന്നാണ്. ലക്ഷദ്വീപിന്റെ ചുമതലയാണ് ഇപ്പോളുള്ളത്. അവിടെ പാര്‍ട്ടിയെ വളര്‍ത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ഇടയ്ക്കിടെ അവിടെ പോകണം. മത്സരിക്കേണ്ടെന്നാണ് എനിക്കും തോന്നുന്നത്. കേരളത്തിലെ ബി.ജെ.പി പൊരുതുന്ന സംഘടനയാണ്. ജയിക്കുന്നിടത്ത് മാത്രമല്ല, തോല്‍ക്കുന്നിടത്തും മത്സരിക്കണമല്ലോ.

പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ആരംഭിച്ചതേയുള്ളു. വൈസ് പ്രസിഡന്റായതു കൊണ്ട് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുക. എന്താണെന്ന് നോക്കാം.

ഈ തെരഞ്ഞെടുപ്പോടെ പല വമ്പന്‍മാരും തകര്‍ന്നടിയും. ബി.ജെ.പിയെ മൂലയ്ക്കിരുത്താന്‍ നോക്കിയവര്‍ക്ക് ചുട്ട മറുപടി ലഭിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്. മുമ്പ് കുറ്റിപ്പുറത്ത് സംഭവിച്ചത് പോലെ പി.കെ കുഞ്ഞാലിക്കുട്ടി ഇത്തവണ പരാജയപ്പെടും.
Q

ഈ സീറ്റില്‍ മത്സരിച്ചാല്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്ന് താങ്കള്‍ക്ക് തോന്നുന്ന ഏതെങ്കിലും മണ്ഡലമുണ്ടോ

A

എന്നെ കേന്ദ്രീകരിച്ച് അങ്ങനെ ചര്‍ച്ച ചെയ്യാന്‍ പറ്റില്ലല്ലോ. കാസര്‍കോഡ് ജില്ലയില്‍ ബി.ജെ.പി മൂന്ന് മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണ്. മഞ്ചേശ്വരം,ഉദുമ,കാസര്‍കോഡ് ഈ മണ്ഡലങ്ങളിലാണ് വലിയ സ്വാധീനമുള്ളത്. നല്ല സ്ഥാനാര്‍ത്ഥിയും ചിട്ടയായ പ്രവര്‍ത്തനവുമുണ്ടായാല്‍ ഈ മൂന്ന് മണ്ഡലങ്ങളിലും വലിയ മാറ്റമുണ്ടാക്കാനാകും എന്നാണ് എന്റെ വിലയിരുത്തല്‍. കേരളത്തിലെ രണ്ട് മുന്നണികളുടെയും സ്ഥാനാര്‍ത്ഥി പട്ടികയെക്കാള്‍ മെച്ചപ്പെട്ടത് ബി.ജെ.പിയുടെതായിരിക്കും.

ഗ്രാമ-നഗര പ്രദേശങ്ങളിലെ വോട്ടുകള്‍ പരിശോധിക്കുമ്പോള്‍ ബി.ജെ.പിക്ക് കേരളത്തില്‍ അട്ടിമറി വിജയം ഉണ്ടായേക്കാം.കേരളം അത് ആഗ്രഹിക്കുന്നുണ്ട്. പുതിയ തലമുറയ്ക്കാണ് കൂടുതല്‍ ആഗ്രഹം. എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ജനങ്ങള്‍ക്ക് മടുത്തിട്ടുണ്ട്. ഒരു മാറ്റത്തിന് ആഗ്രഹിക്കുന്ന മനസാണ് കേരളത്തിനുള്ളത്. സാമൂദായി സംഘടനകളുടെ സ്വാധീനമുള്ളത് കൊണ്ടാണ് അത് വൈകി പോകുന്നത്. അത് വിദൂരമല്ലെന്നാണ് വിലയിരുത്തല്‍. ഈ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി കേരളത്തില്‍ വലിയ ശക്തിയായി മാറും.

40 സീറ്റുകളില്‍ വലിയ മത്സരമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിയും. പൊതുസമൂഹത്തിന്റെ പിന്തുണ കിട്ടിയാല്‍ ബി.ജെ.പി ഇത്തവണ കേരളം ഭരിക്കും. ഭരിക്കാന്‍ വേണ്ടിയാണ് ഇത്തവണ മത്സരിക്കുന്നത്.

ഈ തെരഞ്ഞെടുപ്പോടെ പല വമ്പന്‍മാരും തകര്‍ന്നടിയും. ബി.ജെ.പിയെ മൂലയ്ക്കിരുത്താന്‍ നോക്കിയവര്‍ക്ക് ചുട്ട മറുപടി ലഭിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്. മുമ്പ് കുറ്റിപ്പുറത്ത് സംഭവിച്ചത് പോലെ പി.കെ കുഞ്ഞാലിക്കുട്ടി ഇത്തവണ പരാജയപ്പെടും. അസംബ്ലി ഉപേക്ഷിച്ച് ലോക്‌സഭയിലേക്കും അവിടുന്ന് നിയമസഭയിലേക്ക് വീണ്ടും വരിക. കെ.സുരേന്ദ്രന്‍ ചോദിച്ചത് പോലെ ആരുടെയും തറവാട്ടിലെ പണമല്ലല്ലോ ഇതിന് ഉപയോഗിക്കുന്നത്. കുഞ്ഞാലിക്കുട്ടിയോടുള്ള അസംതൃപ്തി ഈ തെരഞ്ഞെടുപ്പില്‍ കാണാം.

തിരിച്ചു വരും തിരിച്ചു വരും എന്നാണ് പിണറായി വിജയന്‍ വിചാരിക്കുന്നത്. ഇതിനേക്കാള്‍ വലിയ പ്രതീക്ഷയിലായിരുന്നു വി.എസ് അച്യുതാനന്ദന്‍. ആ മോഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെ തകര്‍ന്നടിഞ്ഞതാണ്. അതുപോലെ പിണറായിയുടെ സ്വപ്‌ന തകരും. കേരളത്തില്‍ അടുത്ത ഭരണം തീരുമാനിക്കുന്ന നിര്‍ണായക ശക്തിയായിരിക്കും ബി.ജെ.പി.

ഞണ്ടുകളുടെ സ്വഭാവമുള്ള, കാലുവാരുകയും കുതികാല്‍ വെട്ടും കണ്ട് പഠിച്ച് വന്ന ആളാണ് ഞാന്‍. കോണ്‍ഗ്രസിലെയും സി.പി.എമ്മിലെയും ഗ്രൂപ്പിസം കണ്ടിട്ടുള്ള ആളാണ്. അത് വച്ച് നോക്കുമ്പോള്‍ ബി.ജെ.പിയില്‍ ഗ്രൂപ്പ് പോരെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.
Q

കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വികളുടെ കാരണായി ഗ്രൂപ്പ് പോരിനെയാണ് പഴിചാരാറുള്ളത്. ഇത്തവണ അത്തരം ആശങ്കകളുണ്ടോ

A

ബി.ജെ.പിയില്‍ ഗൗരവമായ ഗ്രൂപ്പ് പോരില്ലെന്നാണ് എന്റെ അനുഭവത്തില്‍ നിന്നും മനസിലായിട്ടുള്ളത്. മാധ്യമ വാര്‍ത്ത മാത്രമാണത്. ഞണ്ടുകളുടെ സ്വഭാവമുള്ള, കാലുവാരുകയും കുതികാല്‍ വെട്ടും കണ്ട് പഠിച്ച് വന്ന ആളാണ് ഞാന്‍. കോണ്‍ഗ്രസിലെയും സി.പി.എമ്മിലെയും ഗ്രൂപ്പിസം കണ്ടിട്ടുള്ള ആളാണ്. അത് വച്ച് നോക്കുമ്പോള്‍ ബി.ജെ.പിയില്‍ ഗ്രൂപ്പ് പോരെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ജനാധിപത്യ പ്രസ്ഥാനമെന്ന നിലയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ കണ്ടേക്കാം. അത് ആരോഗ്യകരമായ അഭിപ്രായവും അഭിപ്രായ വ്യത്യാസങ്ങളുമാണ്. അതിലൂടെ ശരിയായ തീരുമാനമെടുത്ത് മുന്നോട്ട് പോകാന്‍ കഴിയുന്ന നേതൃത്വമുള്ള പാര്‍ട്ടിയാണ് ബി.ജെ.പി.

Q

സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ അന്വേഷണം മരവിപ്പിച്ചുവെന്ന ആരോപണം ഉയരുന്നുണ്ടല്ലോ

A

മാധ്യമങ്ങള്‍ ആ പറയുന്നതില്‍ അര്‍ത്ഥമില്ല. സ്വര്‍ണക്കടത്ത് കേസ് കോണ്‍ഗ്രസിന്റെ കാലത്തായിരുന്നുവെങ്കില്‍ ശിവശങ്കറും സ്വപ്‌നയുമൊന്നും ജയിലിലാകുമായിരുന്നില്ല. കെ.ടി ജലീലും ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരും ചോദ്യം ചെയ്യപ്പെടുന്നത് കേസ് ശരിയായ ദിശയില്‍ എത്തിയത് കൊണ്ടാണ്. മിടുക്കരായ ഉദ്യോഗസ്ഥരാണ് സി.ബി.ഐയിലും എന്‍.ഐ.എയിലും ഉള്ളത്.അവരുടെ ശക്തിയും പരിമിതിയും നമ്മള്‍ മനസിലാക്കണം. വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ നമ്മള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ എത്തിച്ചേര്‍ക്കാനാവൂ. മാധ്യമങ്ങള്‍ പറയുന്നത് പോലെ കേസ് ഇല്ലാതാക്കിയിട്ടില്ല.

Q

ശക്തമായ കര്‍ഷക സമരം നടക്കുന്നു. കേരളത്തിലെ പല നേതാക്കളും അതില്‍ പങ്കെടുക്കുന്നു. ബി.ജെ.പിക്ക് കേരളത്തില്‍ ആ സമരം തിരിച്ചടിയാകില്ലേ.

A

90കളില്‍ ലിബറലൈസേഷന്‍ നടപ്പാക്കിയത് സര്‍വീസ് രംഗത്തും വ്യവസായ രംഗത്തും പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. സാമ്പത്തിക രംഗത്ത് തുറന്ന സമീപനമായി. കാര്‍ഷിക രംഗത്ത് മാറ്റം വരണമെന്ന് മന്‍മോഹന്‍സിംഗ് ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും നമ്മുടെ നാട്ടിലെ കര്‍ഷക ഭൂസാമിമാരെ പേടിച്ച് നടപ്പാക്കിയില്ല. പക്ഷേ അവരെ പേടിക്കാത്ത നട്ടെല്ലുള്ള നേതൃത്വം ഇന്ത്യയ്ക്കുള്ളത് കൊണ്ടാണ് നടപ്പാക്കിയത്. ഇത് കാര്‍ഷിക രംഗത്ത് വലിയ മാറ്റമുണ്ടാക്കും എന്നതില്‍ സംശയമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in