'ഒരാള്‍ കറക്ടാകാത്തതിന് അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, നമ്മുടെ വീടുകള്‍,സ്‌കൂളുകള്‍, ജോലിസ്ഥലങ്ങള്‍ ഒന്നും പൊളിറ്റിക്കലി കറക്ടല്ല'

'ഒരാള്‍ കറക്ടാകാത്തതിന് അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, നമ്മുടെ വീടുകള്‍,സ്‌കൂളുകള്‍, ജോലിസ്ഥലങ്ങള്‍ ഒന്നും പൊളിറ്റിക്കലി കറക്ടല്ല'

സമൂഹത്തില്‍ മാറ്റമുണ്ടാകണമെങ്കില്‍ അതിന്റെ പഠനം ഏറ്റവും താഴെ തട്ടില്‍ നിന്ന് തുടങ്ങണമെന്ന് സംവിധായകന്‍ ജിയോ ബേബി. 'ഒരാള്‍ കറക്ടാകാത്തതിന് അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അയാള്‍ ജീവിക്കുന്ന സമൂഹത്തില്‍ നിന്ന് പഠിക്കുന്നതും അറിയുന്നതുമായ കാര്യങ്ങള്‍ വെച്ചാണ് അയാള്‍ രൂപപ്പെടുന്നത്', ദ ക്യു അഭിമുഖത്തില്‍ ജിയോ ബേബി പറഞ്ഞു.

'നമ്മുടെ വീടുകള്‍, സ്‌കൂളുകള്‍, ജോലിസ്ഥലങ്ങള്‍ ഒന്നും പൊളിറ്റിക്കലി കറക്ട് അല്ല. ഇതില്‍ നിന്നാണ് നമ്മള്‍ വളരുന്നത്. പഠനം എന്ന് പറയുന്നത് ഏറ്റവും താഴെ നിന്ന് തുടങ്ങണം. അതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നയങ്ങളില്‍ മാറ്റമുണ്ടാകണം. വിദ്യാഭ്യാസ രീതികള്‍ മാറണം. വീടിനകത്തെ രീതികള്‍ മാറണം. ഇപ്പോഴും ജനിച്ച് വീഴുന്ന കുട്ടികളെ അപ്പോള്‍ തന്നെ ഒരു ജാതിയിലേക്ക് മാറ്റുന്നു. മതത്തിന്റെ ഇടപെടല്‍ വരുന്നു. ഇതെല്ലാം കൂടി കുഴഞ്ഞ് കിടക്കുന്ന വല്ലാത്തൊരു സ്ഥലത്താണ് കുട്ടികള്‍ ജനിക്കുന്നത്.'

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ശബരിമല വിഷയത്തെ കുറിച്ചുള്ള പരാമര്‍ശം സിനിമയുടെ കണ്ടന്റ് പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പലരും പിന്നോട്ട് പോകാന്‍ കാരണമായിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. 'സിനിമയുടെ കണ്ടന്റ് പ്രദര്‍ശിപ്പിക്കുന്നതിന് പലരും ബുദ്ധിമുട്ട് പറഞ്ഞിട്ടുണ്ട്. ആമസോണും നെറ്റ്ഫ്‌ളിക്‌സുമൊന്നും ട്രൈ ചെയ്യാതെ എന്തുകൊണ്ടാണ് നീ സ്ട്രീമിലേക്ക് പോയതെന്ന് ചോദിക്കുന്നവരുണ്ട്. ഞങ്ങള്‍ ഇതെല്ലാം ട്രൈ ചെയ്തതാണ്. അവര്‍ക്കൊന്നും ഈ കണ്ടന്റ് വേണ്ടെന്നാണ് പറയുന്നത്. അതിന് പ്രധാന കാരണം ശബരിമല തന്നെയാണ്. അത് ഞങ്ങളോട് തുറന്നുപറഞ്ഞ ചാനലുകളുണ്ട്, പറയാത്തവരുമുണ്ട്. അതൊരു പ്രശ്‌നം തന്നെയാണ്. ഇപ്പോള്‍ ഈ സിനിമ ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അവരുടെ തീരുമാനത്തിന് മാറ്റം വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'

സ്ത്രീപക്ഷ ചിത്രങ്ങള്‍ മലയാളത്തില്‍ കുറയുന്നത് എന്തുകൊണ്ടാണ ചോദ്യത്തിന്, അത് ക്രിയേറ്റേഴ്‌സിന്റെ പ്രശ്‌നമാണ്, കുട്ടികളുടെ സിനിമയ്ക്കും ഈ പ്രശ്‌നമുണ്ടെന്നായിരുന്നു ജിയോ ബേബിയുടെ മറുപടി. 'പുരുഷ ചിന്തകളാണ് ഈ സിനിമകളിലൂടെയൊക്കെ വന്നുകൊണ്ടിരിക്കുന്നത്. ഒരു ഘട്ടത്തില്‍ സ്ത്രീകളോടുള്ള സമീപനത്തിലൊക്കെ നമ്മുടെ ജീവിതം ബോറ് തന്നെയാണ്. അതിലൊക്കെ ഒരു ബോധം ഉണ്ടായി വരുമ്പോള്‍ നമുക്ക് പ്രശ്‌നം മനസിലാകും. എന്റെ സ്ത്രീ സുഹൃത്തുക്കള്‍ അവരുടെ പ്രശ്‌നങ്ങളും, അനുഭവങ്ങളുമൊക്കെ എന്നോട് തുറന്നുപറയാറുണ്ട്. അപ്പോഴാണ് നമുക്ക് പോലും ഒരു മാറ്റം വരുന്നത്. അതൊക്കെ ഈ സിനിമയെ ബാധിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ആദ്യത്തെ ഡിസൈനിങില്‍ പാട്ട് ഇല്ലായിരുന്നു. ഷൂട്ട് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് കബനി ചെയ്യുന്ന കഥാപാത്രം ജോലി ചെയ്യുമ്പോള്‍ ഒരു പാട്ട് പാടിയാല്‍ നല്ലതല്ലെ എന്ന ചിന്ത വരുന്നത്. അങ്ങനെ പാട്ടിന് വേണ്ടിയുള്ള അന്വേഷണമായി, ആ സമയത്താണ് മൃധുലയുടെ ഗാനം കാണുന്നത്. അപ്പോള്‍ തന്നെ അനുവാദം ചോദിച്ച് അത് ചിത്രത്തിന് വേണ്ടി എടുത്തു. ഈ പാട്ട് വന്നപ്പോള്‍ സിനിമയ്ക്ക് ഒരു മാറ്റമുണ്ടായിട്ടുണ്ട്. ജീവിതത്തില്‍ പാട്ടും സന്തോഷവുമാണ് ഞാന്‍ ലക്ഷ്യം വെക്കുന്നത്. ഈ സിനിമ ജീവിതത്തില്‍ ഇതുവരെ ലഭിക്കാത്ത ഹാപ്പിനസ് തരുന്നുണ്ട്. ഇനിയും തരാനിരിക്കുന്നുണ്ട്.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിന്, അറിയാവുന്ന വിഷയങ്ങള്‍ തന്നെ സിനിമയാക്കിയാല്‍ മതിയെന്ന തീരുമാനത്തിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ലോകത്തിലുള്ള വ്യത്യസ്തമായ സൃഷ്ടികള്‍ കാണുമ്പോഴാണ് നമ്മുടെ സൃഷ്ടികള്‍ എവിടെ നില്‍ക്കുന്നു എന്ന് മനസിലാകുന്നത്. അതൊക്കെ കാണുമ്പോള്‍ നമ്മുടെ ഫിലിംമേക്കിങിനെ അപ്‌ഗ്രേഡ് ചെയ്യാതെ ഇവിടെ നില്‍ക്കാന്‍ പറ്റില്ലെന്ന് നമുക്കറിയാം. അങ്ങനെയൊക്കെയുള്ള ബോധപൂര്‍വ്വമായ ശ്രമമുണ്ട് സിനിമയില്‍. തിയറ്ററുകള്‍ തുറന്നു, അപ്പോള്‍ തിയറ്ററില്‍ വന്ന് എല്ലാവരും കാണുന്ന തരത്തിലുള്ള സിനിമ, എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയാകണം അടുത്തത് എന്ന ആലോചനയുണ്ട്', ജിയോ ബേബി ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

വീഡിയോ അഭിമുഖം കാണാം:

The Cue Interview With Jeo Baby

Related Stories

No stories found.
logo
The Cue
www.thecue.in