ഇന്ത്യന്‍ ഭരണഘടന അനുകമ്പയുടെ പുസ്തകം : പ്രൊഫ. മോഹന്‍ ഗോപാല്‍

ദയാപുരം കോളേജില്‍ 'ടാഗോര്‍ നികേതന്‍'  പാർക്ക്ഉ ദ്ഘാടനം ചെയ്തശേഷം   പ്രൊഫസര്‍ മോഹന്‍ ഗോപാല്‍ സംസാരിക്കുന്നു
ദയാപുരം കോളേജില്‍ 'ടാഗോര്‍ നികേതന്‍' പാർക്ക്ഉ ദ്ഘാടനം ചെയ്തശേഷം പ്രൊഫസര്‍ മോഹന്‍ ഗോപാല്‍ സംസാരിക്കുന്നു
Published on

ഇന്ത്യന്‍ ഭരണഘടന അനുകമ്പയുടെ പുസ്തകമായി വേണം നാം മനസ്സിലാക്കേണ്ടതെന്നു പ്രശസ്ത നിയമഞ്ജനായ പ്രൊഫസര്‍ മോഹന്‍ ഗോപാല്‍ . ദയാപുരം കോളേജില്‍ 'ടാഗോര്‍ നികേതന്‍' ഉദ്ഘാടനം ചെയ്ത് ' ഇന്ത്യയെപ്പറ്റി ആലോചിക്കുമ്പോള്‍' എന്ന വിഷയത്തെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലരും വിചാരിക്കുന്നതുപോലെ പല രാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്ന് അടര്‍ത്തിയെടുത്ത ആശയങ്ങളുടെ സങ്കലനമല്ല ഇന്ത്യന്‍ ഭരണഘടന. സത്യം, അഹിംസ, അന്ത്യോദയ (അവസാനത്തെ ആളുടെയും ഉയര്‍ച്ച), സര്‍വ്വോദയ (എല്ലാ മനുഷ്യരുടെയും ഉയര്‍ച്ച) എന്നീ നാല് ഏത് ധാര്‍മ്മിക വ്യവസ്ഥയുടെയും അടിത്തറയാണ് ഭരണഘടനയുടെയും അടിത്തറ. രാജ്യത്തിലെ ജനങ്ങള്‍ തമ്മിലുള്ള ഒരു കരാറാണ് അത് - പൊഫസര്‍ മോഹന്‍ ഗോപാല്‍ പറഞ്ഞു.

പുതിയ തലമുറ ഇന്ത്യ വിട്ട് എങ്ങോട്ടുപോവണമെന്ന് ആലോചിക്കുന്ന അവസ്ഥ ഇല്ലാതാവണമെങ്കില്‍ ഈ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹം നാം ഉണ്ടാക്കണം. ഭരണഘടനയുടെ ആമുഖം പറയുന്നത് നമ്മളൊരു രാജ്യം ഉണ്ടാക്കി എന്നല്ല. നമ്മളൊരു രാജ്യം ഉണ്ടാക്കാന്‍ പോവുന്നു എന്നാണ്. എന്നു വെച്ചാല്‍ അതൊരു പ്രഖ്യാപനമാണ്. പ്രഖ്യാപനം കൊണ്ട് രാജ്യം ഉണ്ടാവില്ല. ജനങ്ങള്‍ ഉണ്ടാക്കണം ആ പ്രവൃത്തിയിലൂടെയാണ് നാം ഒരു രാജ്യമായി മാറുന്നത്. ഈ കരുണ ഇല്ലാതാവുമ്പോള്‍ ധാര്‍മ്മികത ഇല്ലാതാവുന്ന ആളുകളില്ലാതാവുമ്പോഴാണ് സ്റ്റാന്‍ സാമിയെപ്പോലുള്ള ഒരാളെ നിയമബിരുദധാരികള്‍ മരണത്തിന് വിട്ടുകൊടുക്കുന്ന അവസ്ഥ ഉണ്ടാകുന്നത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദയാപുരം കോളേജിന്റെ 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ' ടാഗോര്‍ നികേതന്‍ ' വേദിയും ഇരിപ്പിടങ്ങളും മരങ്ങള്‍ക്കിടയില്‍ ഒരുക്കിയിട്ടുള്ള ഒരാരാമമാണ്. ടാഗോറിന്റെ വിദ്യാഭ്യാസ, ലോകദര്‍ശനത്തെയും ശാന്തിനികേതന്‍ന്റെ രീതികളെയും ഓര്‍മ്മിപ്പിക്കുന്നതിനാലാണ് ' ടാഗോര്‍ നികേതന്‍ ' എന്ന പേര്‍ നല്‍കിയതെന്ന് കോളേജ് വോളണ്ടിയര്‍ ഇന്‍ചാര്‍ജ്ജ് ഡോ. എന്‍. പി. ആഷ്‌ലി ടാഗോര്‍ നികേതന്‍ അവതരണപ്രസംഗത്തില്‍ പറഞ്ഞു. ചെയര്‍മാന്‍ ഡോ. എം. എം. ബഷീര്‍ ്അദ്ധ്യക്ഷ പ്രസംഗം നടത്തി. പേട്രണ്‍ സി. ടി. അബ്ദുറഹീം പൊഫസര്‍ മോഹന്‍ ഗോപാലിന് ഉപഹാരസമര്‍പ്പണം നടത്തി. കലാകാരന്‍മാരായ കെ. എല്‍. ലിയോണ്‍, മനോജ് ബ്രഹമമംഗലത്ത്, എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ ഉപഹാരം നല്‍കി. മിസ് മറിയം അഷ്‌റഫ് സ്വാഗതവും മിസ് അംന അലി നന്ദിയും രേഖപ്പെടുത്തി.

Related Stories

No stories found.
logo
The Cue
www.thecue.in