മോന്‍സണെ കുടുക്കിയത് പഴയ നിയമത്തിലെ മോശയുടെ അംശവടി എങ്ങനെ കൈയിലെത്തിയെന്ന സംശയം

മോന്‍സണെ കുടുക്കിയത് പഴയ നിയമത്തിലെ മോശയുടെ അംശവടി എങ്ങനെ കൈയിലെത്തിയെന്ന സംശയം

Published on

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം മറയാക്കിയാണ് കൊച്ചിയില്‍ മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്തിയത്. ക്രിസ്തുവിന്റെ കാലത്തെ വെള്ളി നാണയങ്ങളും മോശയുടെ അംശവടിയുമെല്ലാം തന്റെ കൈവശം ഉണ്ടെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. സംസ്ഥാനത്തെ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥന് തോന്നിയ സംശമാണ് മോന്‍സണ്‍ മാവുങ്കലിനെ കുടുക്കിയത്.

യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് വാങ്ങിയ മുപ്പത് വെള്ളിനാണയങ്ങളില്‍ രണ്ടെണ്ണം, കുരിശില്‍ നിന്നിറക്കിയ യേശുവിന്റെ മുഖം തുടച്ച വെള്ളത്തുണി, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലീവെണ്ണ ഒഴിക്കുന്ന റാന്തല്‍ വിളക്ക്, തുടങ്ങിയവ തന്റെ അത്യപൂര്‍വ്വ പുരാവസ്തു ശേഖരത്തിലുണ്ടെന്നാണ് മോന്‍സണ്‍ അവകാശപ്പെട്ടത്. സാമൂഹിക മാധ്യമങ്ങളില്‍ മോന്‍സണ്‍ തന്നെ ഇത് വിശദീകരിച്ചിരുന്നു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുള്‍പ്പെടെയുള്ളവരെ തന്റെ മ്യൂസിയം കാണാന്‍ മോന്‍സണ്‍ കൊണ്ടുപോയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പുറത്തുവന്നിരുന്നു.

പഴയ നിയമത്തിലെ മോശയും അംശവടി എങ്ങനെ മോന്‍സന്റെ കൈവശമെത്തിയെന്ന സംശയം ഉദ്യോഗസ്ഥര്‍ക്കുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തിയത്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച് ഇയാള്‍ പൊലീസ് ആസ്ഥാനത്തുമെത്തിയിരുന്നു.

logo
The Cue
www.thecue.in