ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Kerala Film Critics Award
Published on

കോട്ടയം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2022 ലെ ചലച്ചിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബര്‍ 31 നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒ.ടി.ടി.വഴി റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക.കേരളത്തില്‍ ഇതേ കാലയളവില്‍ തീയറ്ററുകളില്‍ റിലീസായ കേരളത്തിനു പുറത്തുനിന്നുള്ള മികച്ച ഇന്ത്യന്‍ ഭാഷാ ചിത്രത്തിനു കൂടി ഇത്തവണ മുതല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം-686001 ഫോണ്‍ 9846478093 എന്ന വിലാസത്തില്‍ keralafilmcritics@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക.

www.keralafilmcritics.com എന്ന വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 15 വരെ സ്വീകരിക്കും. അപേക്ഷാഫോമിനും നിബന്ധനകള്‍ക്കും വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9846478093

Related Stories

No stories found.
logo
The Cue
www.thecue.in