കര്‍ണാടക മന്ത്രിയുടെ സത്യപ്രതിജ്ഞ ഗോമൂത്ര നാമത്തിലല്ല ഗോമാതാവിന്റെ നാമത്തില്‍

കര്‍ണാടക മന്ത്രിയുടെ സത്യപ്രതിജ്ഞ ഗോമൂത്ര നാമത്തിലല്ല ഗോമാതാവിന്റെ നാമത്തില്‍
Published on

കര്‍ണാടകയില്‍ ഗോമൂത്ര നാമത്തില്‍ മന്ത്രി സത്യപ്രതിജ്ഞ ചെയ്‌തെന്ന വാര്‍ത്തയില്‍ തിരുത്ത്. കര്‍ണാടക മന്ത്രിസഭയില്‍ പ്രഭു ചൗഹാന്‍ ഗോമൂത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌തെന്ന വാര്‍ത്ത ദ ക്യു ഉള്‍പ്പെടെ നല്‍കിയിരുന്നു. ഗോമൂത്ര നാമത്തിലല്ല ഗോമാതാവിന്റെ നാമത്തിലാണ് മന്ത്രിയുടെ സത്യപ്രതിജ്ഞ

ബസവരാജ് ബൊമ്മെ മന്ത്രിസഭയിലെ 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ജൂലൈ 28നാണ് കര്‍ണാടകയുടെ 23ാമത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരെ നിശ്ചയിച്ചത്.

ലിംഗായത്ത് നേതാവ് മുരുഗേഷ് നിരാണ് കര്‍ഷകരുടെയും ദൈവത്തിന്റെയും പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ബില്‍ഗിയില്‍നിന്നുള്ള എം.എല്‍.എയാണ് നിരാണി.

തങ്ങള്‍ ആരാധിക്കുന്ന ദൈവത്തിന്റെ പേരിലും എം.എല്‍.എ മാര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. കര്‍ണാടക മന്ത്രിസഭയില്‍ ഉപ മുഖ്യമന്ത്രിയില്ല. മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ മകനെയും നിയമസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഗോമാതാവിന്റെ നാമത്തില്‍ എന്നത് ഗോമൂത്ര നാമത്തില്‍ എന്നായത് തെറ്റാണ്. സംഭവിച്ച തെറ്റില്‍ ഖേദിക്കുന്നു.

എഡിറ്റര്‍

Related Stories

No stories found.
logo
The Cue
www.thecue.in