കരുണാനിധി അടക്കമുള്ളവര്‍ക്കെതിരെ അധിക്ഷേപ ട്വീറ്റ്, ബിജെപി നേതാവിനെ അര്‍ധരാത്രി അറസ്റ്റ് ചെയ്ത് സ്റ്റാലിന്‍ പൊലീസ്

കരുണാനിധി അടക്കമുള്ളവര്‍ക്കെതിരെ അധിക്ഷേപ ട്വീറ്റ്, ബിജെപി നേതാവിനെ അര്‍ധരാത്രി അറസ്റ്റ് ചെയ്ത് സ്റ്റാലിന്‍ പൊലീസ്
Published on

മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ട്വിറ്ററില്‍ അധിക്ഷേപ പോസ്റ്റിട്ട ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് ബി.ജെ.പി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ആര്‍.എസ്.എസ് നേതാവുമായ കല്യാണരാമനെ പൊലീസ് വീട്ടില്‍ കയറി അറസ്റ്റു ചെയ്തത്.

നിരവധി പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്. മുന്‍ മുഖ്യമന്ത്രി കരുണാനിധി, നടി ഡോ. ശര്‍മിള എന്നിവര്‍ക്കെതിരെ ട്വിറ്ററില്‍ അപകീര്‍ത്തികരമായ ട്വീറ്റുകള്‍ കല്യാണരാമന്‍ പങ്കുവെച്ചിരുന്നു. ഡി.എം.കെ എം.പി ധര്‍മപുരി, ഡോ. സെന്തില്‍ കുമാര്‍, വിടുതലൈ ചിരുതൈഗല്‍ കച്ചി നേതാവും അഭിഭാഷകനുമായ മാ ഗോപിനാഥ് എന്നിവരും കല്യാണരാമനെതിരെ പരാതി നല്‍കിയിരുന്നു.

ഐ.പി.സി സെക്ഷന്‍ 153(എ), 502(2) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്ച യെ്തിരിക്കുന്നത്. രണ്ട് മാസങ്ങളിലായി 18ഓളം ട്വീറ്റകളാണ് വ്യക്തികളെ വിവിധ സമുദായങ്ങളെയും അപകീര്‍ത്തികരമായി പരാമര്‍ശിച്ചുകൊണ്ട് ബിജെപി നേതാവ് നടത്തിയിട്ടുള്ളതെന്നാണ് ഇയാള്‍ക്കെതിരായ പരാതിയില്‍ നല്‍കിയിരിക്കുന്നത്. പരാതിയില്‍ പറയുന്നത് സത്യമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ തെളിഞ്ഞതായി പൊലീസും വ്യക്തമാക്കി.

നേരത്തെയും വിദ്വേഷ പ്രചാരണം നടത്തിയതിന്റെ പേരില്‍ കല്യാണ രാമനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുസ്ലിം സമുദായത്തിനെതിരായും മുഹമ്മദ് നബിക്കെതിരെയും ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് നേരത്തെ അറസ്റ്റുചെയ്തത്. അന്ന് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ കല്യാണരാമനെതിരെ ഗുണ്ടാ ആക്ട് ചുമത്തുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in