ഗ്ലോക്കോമ:  ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

ഗ്ലോക്കോമ: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

അതീവ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ കാഴ്ചയെത്തന്നെ ബാധിക്കാന്‍ കാരണമായേക്കാം.   

ശരീരസംരക്ഷണം പോലെത്തന്നെ പ്രാധാന്യമുള്ളതാണ് കണ്ണുകളുടെ സംരക്ഷണവും. ചൂട് കാലത്ത് കണ്ണിനെ ബാധിക്കുന്ന നിരവധി രോഗങ്ങളും തലപൊന്തിത്തുടങ്ങും. തുടക്കത്തില്‍ തന്നെ ഇവയെക്കെതിരെ അതീവ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ കാഴ്ചയെത്തന്നെ ബാധിക്കാന്‍ കാരണമായേക്കാം.

കണ്ണിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളില്‍ ഒന്നാണ് ഗ്ലോക്കോമ. കണ്ണിനുള്ളിലെ നേത്രനാഡികള്‍ക്ക് സംഭവിക്കുന്ന തകരാറുകളാണ് ഗ്ലോക്കോമയ്ക്ക് കാരണം. കണ്ണിനുളളിലെ അക്വസ്ഹ്യൂമര്‍ ദ്രവത്തിന്റെ മര്‍ദ്ദം കൂടുന്നതാണ് നേത്രനാഡികള്‍ക്ക് തകരാറുണ്ടാക്കുന്നത്.

സാധാരണയായി കണ്ണുകള്‍ക്ക് രോഗങ്ങള്‍ വരുന്നതിന് മുമ്പ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുക പതിവാണ്. എന്നാല്‍ ഗ്ലോക്കോമയ്ക്ക് അങ്ങനെ കൃത്യമായ ലക്ഷണങ്ങള്‍ ഇല്ലയെന്നതാണ് പ്രത്യേകത.

നേരത്തേ രോഗം കണ്ടെത്തിയിട്ടില്ലെങ്കില്‍ അത് കാഴ്ചയെ വരെ ബാധിക്കുന്നതാണ്. സാധാരണയായി ഭൂരിഭാഗം പേരിലും കാണപ്പെടുന്ന ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയ്ക്ക് പ്രകടമായ ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. രോഗം മൂര്‍ഛിക്കുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമാകുക കണ്ണിന്റെ പെരിഫെറല്‍ വീക്ഷണത്തില്‍ കറുത്തപാടുകള്‍ ഉണ്ടാകുക. തുടര്‍ന്ന് നേത്രനാഡികള്‍ക്ക് കേടുപാട് സംഭവിക്കുക എന്നതാണ് പ്രധാന ലക്ഷണം.

ആദ്യഘട്ടത്തില്‍ കണ്ണിലെ വശങ്ങളിലെ കാഴ്ച ഇല്ലാതാകുന്നു. അതിനാല്‍ കാഴ്ചക്കുറവ് ആദ്യം രോഗിക്ക് ഉണ്ടാകാറില്ല. രോഗം മൂര്‍ഛിക്കുമ്പോള്‍ കാഴ്ച പൂര്‍ണ്ണമായി നഷ്ടപ്പെടുകയും ടണല്‍ വിഷന്‍ ഉണ്ടാകുകയും ചെയ്യുന്നു.

ഗ്ലോക്കോമ സാധ്യത ആര്‍ക്കൊക്കെ

ഗ്ലോക്കോമ ചിലപ്പോള്‍ പാരമ്പര്യരോഗമായെത്താറുണ്ട്. കുടുംബത്തിലാര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ അത് അടുത്ത തലമുറയിലേക്ക് പകരാന്‍ സാധ്യതയുണ്ട്.

മറ്റൊരു പ്രധാന കാര്യം, 40 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഗ്ലോക്കോമ വരാന്‍ കൂടുതള്‍ സാധ്യത. മാത്രമല്ല പ്രമേഹമുള്ളവര്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ട്.

സ്ഥിരമായി സ്റ്റിറോയ്ഡ് ഉപയോഗിച്ചവര്‍ കണ്ണിന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ ഡോക്ടറെ കാണേണ്ടതാണ്. അതുമാത്രമല്ല കണ്ണിന് മുമ്പ് പരിക്ക് പറ്റിയിട്ടുള്ളവര്‍ക്കും രോഗമുണ്ടാകാന്‍ സാധ്യതയുളളതിനാല്‍ കൃത്യമായി പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.

ഗ്ലോക്കോമ പൊതുവില്‍ മൂന്ന് തരത്തിലാണുള്ളത്.

1.നോര്‍മല്‍ ടെന്‍ഷന്‍ ഗ്ലോക്കോമ

2. ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ

3. ആംഗിള്‍ ക്ലോഷര്‍ ഗ്ലോക്കോമ

സാധാരണയായുണ്ടാകുന്ന ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയ്ക്ക് പ്രത്യേകിച്ച ലക്ഷണങ്ങളൊന്നുമില്ല. പിന്നീട് കാഴ്ച ചുരുങ്ങിപ്പോകുന്നതാണിത്.

എന്നാല്‍ ആംഗിള്‍ ക്ലോഷര്‍ ഗ്ലോക്കോമയുണ്ടാകുന്ന വ്യക്തികള്‍ക്ക് ചില ലക്ഷണങ്ങള്‍ നേരത്തേ ഉണ്ടാകുന്നുണ്ട്. കണ്ണിന് പെട്ടെന്നുണ്ടാകുന്ന വേദന, നിലവിളക്കിനു ചുറ്റും പ്രകാശവലയം ദൃശ്യമാകുക എന്നിവയാണ് പ്രകടമായ ലക്ഷണങ്ങള്‍. ഇതോടൊപ്പം തന്നെ മനംപുരട്ടലും ഛര്‍ദ്ദിയും വരെ വരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പരിഹാരമാര്‍ഗ്ഗങ്ങള്‍

കണ്ണുകളുടെ കൃത്യമായ പരിശോധനയിലൂടെ മാത്രമേ രോഗനിര്‍ണ്ണയം സാധ്യമാകുകയുള്ളു. ഗ്ലോക്കോമയ്ക്ക് പ്രധാന കാരണം കണ്ണിനുളളിലെ ഐഒപിയുടെ അളവ് പരിശോധിക്കുകയെന്നതാണ്. അതോടൊപ്പം തന്നെ ഗോണിയോസ്‌കോപ്പി നടത്തുന്നതും രോഗനിര്‍ണ്ണയത്തിന് സഹായിക്കും.

ഗ്ലോക്കോമയ്ക്ക് പ്രധാന കാരണം ഉയര്‍ന്ന ഐഒപിയാണ്. ഇത് ചികിത്സ കൊണ്ട് ഭേദമാക്കിയെടുക്കാവുന്നതാണ്. കണ്ണിലിറ്റിക്കാനുള്ള മരുന്നുകള്‍ക്കൊണ്ട് കണ്ണിനുള്ളിലെ മര്‍ദ്ദം ക്രമീകരിച്ച് നിര്‍ത്താന്‍ കഴിയും. ഇതിലൂടെ രോഗത്തെ ഒരു പരിധിവരെ സുഖപ്രദമാക്കാം.

ചില രോഗികളുടെ കാര്യത്തില്‍ ലേസര്‍ ചികിത്സയും ചെയ്യാറുണ്ട്. ആവശ്യമായ ഘട്ടത്തില്‍ സര്‍ജറിയ്ക്ക് വിധേയമാക്കുന്നതിലൂടെയും രോഗം പൂര്‍ണ്ണമായി ഭേദമാക്കാന്‍ സാധിക്കുന്നതാണ്. വിദഗ്ധര്‍ നിര്‍ദ്ദേശിച്ച കണ്ണിലൊഴിക്കുന്ന മരുന്നുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.

Related Stories

No stories found.
logo
The Cue
www.thecue.in