പ്രതിരോധ വാക്‌സിനേഷനില്‍ റോട്ടാവൈറസും

പ്രതിരോധ വാക്‌സിനേഷനില്‍ റോട്ടാവൈറസും

രോഗപ്രതിരോധ വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ റോട്ടാവൈറസ് വാക്‌സിനും ഉള്‍പ്പെടുത്തി. ഈ വൈറസ് മൂലം കുഞ്ഞുങ്ങളില്‍ വയറിളക്കത്തിന് കാരണമാകും. പകരുന്ന രോഗമാണിത്.

നവജാത ശിശുക്കള്‍ക്ക് ആറ്, പത്ത്. പതിനാല് ആഴ്ചകളില്‍ നല്‍കുന്ന വാക്‌സിനൊപ്പം റോട്ടവൈറസ് പ്രതിരോധ മരുന്നും നല്‍കും. തുള്ളിമരുന്നായാണ് ഇത് നല്‍കുക.

അഞ്ചു വയസ്സുവരെയുള്ള കുട്ടികളെ റോട്ടാവൈറസ് പിടികൂടുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രോഗപ്രതിരോധശേഷി കൂടുന്നതിനനുസരിച്ച് രോഗതീവ്രത കുറയും. വെളളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് വൈറസ് ശരീരത്തിലെത്തുന്നത്. ചെറുകുടലിന്റെ കോശങ്ങളെ നശിപ്പിക്കും.

വളരെ സാങ്ക്രമിക സ്വഭാവമുള്ള വൈറസാണിത്. ഇന്ത്യയില്‍ വയറിളക്കം കാരണം ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്ന കുഞ്ഞുങ്ങളില്‍ 40 ശതമാനവും റോട്ടാവൈറസ് മൂലമുളള വയറിളക്കം ബാധിച്ചവരാണ്. വയറിളക്കം കാരണം നിര്‍ജ്ജലീകരണം ഉണ്ടാവുകയും ശരിയായ പരിചരണം സമയോജിതമായി നല്‍കിയില്ലെങ്കില്‍ മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in