dieting
dietinggoogle

ആരാണ് ഡയറ്റിംഗ് കണ്ടുപിടിച്ചത് എന്നറിയാമോ ? 

പലതരത്തിലുള്ള ഡയറ്റുകളെപ്പറ്റി നമ്മള്‍ ദിവസേനേ കേള്‍ക്കുന്നുണ്ട്. 

ഭക്ഷണം നിയന്ത്രിച്ച് ആരോഗ്യവും സൗന്ദര്യവും സൂക്ഷിക്കുകയെന്നതാണല്ലോ ഇപ്പോള്‍ മിക്കവരുടെയും ലക്ഷ്യം. ഫാസ്റ്റ് ഫുഡ് സംസ്‌കാരവും, ജോലിത്തിരക്കുകളും മിക്കവാറും പേരുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിരിക്കുകയാണല്ലോ. ഇതൊക്കെ മറികടക്കാന്‍ നമ്മള്‍ തന്നെ കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് ഡയറ്റിംഗ്. ശരീരത്തിന് ആവശ്യമുള്ള ആരോഗ്യകരമായ ഭക്ഷണവും, വ്യായാമവും ഒക്കെ ചേര്‍ന്നതാണ് ഡയറ്റിംഗ് എന്നാണ് വെപ്പ്.

പലതരത്തിലുള്ള ഡയറ്റുകളെപ്പറ്റി നമ്മള്‍ ദിവസേനേ കേള്‍ക്കുന്നുണ്ട്.

ആരാണ് ഈ ഡയറ്റ് കണ്ടുപിടിച്ചത്?

ആദ്യത്തെ ലക്ഷണമൊത്ത ഡയറ്റ് 'ബാന്റിംഗ്' എന്നാണ് അറിയപ്പട്ടത്. വില്യം ബാന്റിംഗ് ആണ് ഇത് കണ്ടുപിടിച്ചത്. 1863 ല്‍ അദ്ദേഹം പുറത്തിറക്കിയ ഒരു പാംലെറ്റിലാണ് ഈ ഡയറ്റിനെപ്പറ്റി കൂടുതലായി പറഞ്ഞിരിക്കുന്നത്. ദിവസം നാലു നേരം ലോ കലോറി ഭക്ഷണം, ഇതായിരുന്നു ബാന്റിംഗ് ഡയറ്റ്. പഴങ്ങള്‍, മാംസം, ഇലകള്‍, വൈന്‍ എന്നിവ ഈ ഡയറ്റില്‍ ഉള്‍പ്പെട്ടിരുന്നു.

മധുര പദാര്‍ഥങ്ങള്‍, കൊഴുപ്പ്, ബിയര്‍ എന്നിവ ഒഴിവാക്കണമെന്നായിരുന്നു ഈ ഡയറ്റിന്റെ മറ്റൊരു പ്രത്യേകത. ഈ ഡയറ്റ് കൂടുതല്‍ കാലം ജനങ്ങള്‍ പരീക്ഷിക്കുകയും ഇന്ന് നമ്മളില്‍ പലര്‍ക്കും ഫിസിഷ്യന്‍സ് ശുപാര്‍ശ ചെയ്യുന്ന ഡയറ്റിന്റെ ഭാഗമായി ഇത് മാറുകയും ചെയ്തു.

ഇതൊക്കെയാണെങ്കിലും ഡയറ്റിംഗ് എന്നൊരു സംഗതി തന്നെ ലോകത്തിന് പരിചയപ്പെടുത്തിയത് വേറോരു വ്യക്തിയാണ്. ഇംഗ്ലീഷ് ഡോക്ടറായ ജോര്‍ജ് കെയ്‌നി ആണ് ഈ ഉദ്യമത്തിന് പിന്നില്‍.

തന്റെ തടി കുറയ്ക്കാന്‍ വേണ്ടി അദ്ദേഹം തന്നെ ഭക്ഷണശീലത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരികയും അതിലൂടെ ലക്ഷ്യം കാണുകയും ചെയ്തു. പിന്നീട് അദ്ദേഹം എല്ലാവര്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയില്‍ തന്റെ ഡയറ്റിംഗ് രീതികള്‍ ജനങ്ങളിലെത്തിച്ചു. അതോടൊപ്പം വ്യായാമവും, ശുദ്ധവായുവും, ലക്ഷ്വറി ഫുഡിന്റെ അഭാവവുമാണ് ശരീരത്തെ ആരോഗ്യപരമായി നിലനിര്‍ത്തുന്നത് എന്ന് കാണിച്ച് ഒരു പ്രബന്ധം തന്നെ അവതരിപ്പിക്കുകയും ചെയ്തു. 1725 ലാണ് ജോര്‍ജ് തന്റെ അനുഭവങ്ങള്‍ ചേര്‍ത്തുള്ള ഈ പ്രബന്ധം അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in