യുഎഇയില്‍ സ്ഥിരം വിസ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് ; ഗോള്‍ഡന്‍ കാര്‍ഡ് ആനുകൂല്യം പ്രവാസി നിക്ഷേപകര്‍ക്ക് 

യുഎഇയില്‍ സ്ഥിരം വിസ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് ; ഗോള്‍ഡന്‍ കാര്‍ഡ് ആനുകൂല്യം പ്രവാസി നിക്ഷേപകര്‍ക്ക് 

ദുബായ് : വിദേശനിക്ഷേപകര്‍ക്ക് ആജീവനാന്ത താമസാനുമതി പ്രഖ്യാപിച്ച് യുഎഇ. 6800 ഓളം വിദേശ നിക്ഷേപകര്‍ക്ക് തീരുമാനം ഗുണകരമാകും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്, തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്. 10000 കോടി ദിര്‍ഹത്തിലധികം നിക്ഷേപം നടത്തിയവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. എംഎ യൂസഫലി അടക്കം ചില മലയാളികള്‍ക്ക് തീരുമാനം നേട്ടമാകും.

ഗോള്‍ഡന്‍ കാര്‍ഡ് എന്ന പരിധിയില്‍ പെടുത്തിയാണ് ആനുകൂല്യം. യുഎഇയുടെ പുരോഗതിയുടെ യാത്രയില്‍ പങ്കുചേര്‍ന്നവര്‍ക്കായാണ് ഇതെന്നും, ആജീവനാന്തം യുഎഇയ്‌ക്കൊപ്പം ഇവര്‍ വേണമെന്നും ട്വീറ്റില്‍ ഷെയ്ഖ് മുഹമ്മദ് പറയുന്നു. ശാസ്ത്ര ,സാങ്കേതിക മേഖലകളിലെ ഉന്നതരെയും ഗോള്‍ഡന്‍ കാര്‍ഡിനായി പരിഗണിക്കുമെന്നാണ് അറിയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in