ചൂളം വിളിക്ക് കാതോര്‍ത്ത് ദുബായും അബുദബിയും, എമിറേറ്റുകളെ ബന്ധിപ്പിച്ചുളള റെയില്‍ പാത നിര്‍മ്മാണം പൂര്‍ത്തിയായി

ചൂളം വിളിക്ക് കാതോര്‍ത്ത് ദുബായും അബുദബിയും, എമിറേറ്റുകളെ ബന്ധിപ്പിച്ചുളള റെയില്‍ പാത നിര്‍മ്മാണം പൂര്‍ത്തിയായി

ദുബായ്: ദുബായില്‍ നിന്ന് അബുദബിയിലേക്കും തിരിച്ചും തീവണ്ടിയാത്ര സാധ്യമാകുന്ന കാലം വിദൂരമല്ല. ഇരു എമിറേറ്റുകളേയും ബന്ധിപ്പിച്ചുകൊണ്ട്, എത്തിഹാദ് റെയില്‍ ശൃംഖലയുടെ ഭാഗമായുളള റെയില്‍ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ദുബായുടെ ഉപഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദബി കിരീടാവകാശിയുടെ കോടതി ചെയര്‍മാനും എത്തിഹാദ് റെയില്‍ ചെയര്‍മാനുമായ ഷെയ്ഖ് ത്വയിബ് ബിന്‍ മുഹമ്മദും സംയുക്തമായാണ് റെയില്‍ പാത നിര്‍മ്മാണ പൂര്‍ത്തീകരണത്തിന്റെ സംയുക്ത പ്രഖ്യാപനം നടത്തിയത്. റെയില്‍ പാതയുടെ അവസാന ഭാഗം സ്ഥാപിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം.

പ്രത്യേകതകള്‍

256 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള പാതയാണ് ഇരു എമിറേറ്റുകള്‍ക്കിടയിലുളളത്.

50 മിനിറ്റാകും ശരാശരി യാത്രാസമയം.

29 പാലങ്ങളും 60 ക്രോസിംഗുകളും 137 ഡ്രെയിനേജുകളുമുണ്ടാകും

47 ദശലക്ഷം മണിക്കൂറുകള്‍ 13,300 ജോലിക്കാരാണ് പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായത്. ചാരനിറത്തിലും വെള്ളി നിറത്തിലുമുളളതായിരിക്കും തീവണ്ടിയുടെ കോച്ചുകള്‍.

200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചാരം സാധ്യമാകുന്ന തീവണ്ടിയില്‍ 400 യാത്രാക്കാര്‍ക്ക് ഒരുസമയം യാത്ര സാധ്യമാകും.

നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും എന്നുമുതലാകും തീവണ്ടി ഗതാഗതം ആരംഭിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. അടുത്ത ഘട്ടത്തില്‍ മറ്റ് എമിറേറ്റുകളെ ബന്ധിപ്പിച്ചുകൊണ്ടുളള പാതയും പ്രവര്‍ത്തനസജ്ജമാക്കും.പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ 2030 ഓടെ വര്‍ഷത്തില്‍ 36.5 ദശലക്ഷം പേര്‍ തീവണ്ടി ഗതാഗതം ഉപയോഗപ്പെടുത്തുമെന്നുളളതാണ് പ്രതീക്ഷ.

Related Stories

No stories found.
logo
The Cue
www.thecue.in