ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമല്ല, ശമ്പളത്തോടൊപ്പം കമ്മീഷനും, ദുബായ് ആര്‍ടിഎയില്‍ ടാക്‌സി ഡ്രൈവറാകാം

ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമല്ല, ശമ്പളത്തോടൊപ്പം കമ്മീഷനും, ദുബായ് ആര്‍ടിഎയില്‍ ടാക്‌സി ഡ്രൈവറാകാം

ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കുന്നു. 2000 ദിര്‍ഹം മാസ സാലറിയിലായിരിക്കും നിയമനം. രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവൃത്തിപരിചയമുളളവരാണ് അപേക്ഷിക്കേണ്ടത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. മാര്‍ച്ച് 11 മുതല്‍ 18 വരെ ദേര അബുഹെയില്‍ സെന്ററിലെ പ്രിവിലേജ് റിക്രൂട്ട്‌മെന്റ് ഓഫീസ് എം 11 ല്‍ രാവിലെ 8 മുതല്‍ 2 മണിവരെയാണ് അഭിമുഖ പരീക്ഷ നടക്കുന്നത്.

privilege.secretary@gmail.com എന്ന ഇമെയിലിലേക്കോ 055-5513890 എന്ന വാട്‌സ് അപ്പ് നമ്പറിലേക്കോ താല്‍പര്യമുളളവര്‍ക്ക് സിവി അയക്കാം.

23 നും 55 നും ഇടയില്‍ പ്രായമുളളവരാണ് അപേക്ഷിക്കേണ്ടത്. യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമല്ല. സാലറിക്കൊപ്പം കമ്മീഷനും ആരോഗ്യ ഇന്‍ഷുറന്‍സും താമസവും നല്കുമെന്നും ആര്‍ടിഎ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in