ഉഗ്രന്‍ പുരാതന കലാസൃഷ്ടിക്ക് 62 ലക്ഷം കൊടുത്തു; മ്യൂസിയത്തില്‍ പ്ലെയിന്‍ ക്യാന്‍വാസും വെച്ച് ആര്‍ട്ടിസ്റ്റ് മുങ്ങി

ഉഗ്രന്‍ പുരാതന കലാസൃഷ്ടിക്ക് 62 ലക്ഷം കൊടുത്തു; മ്യൂസിയത്തില്‍ പ്ലെയിന്‍ ക്യാന്‍വാസും വെച്ച് ആര്‍ട്ടിസ്റ്റ് മുങ്ങി

ബാങ്ക് നോട്ടുകള്‍ കൊണ്ട് പുരാതന കലാസൃഷ്ടികള്‍ ഉണ്ടാക്കാനാണ് ഡാനിഷ് മ്യൂസിയം അധികൃതര്‍ ഡാനിഷ് ആര്‍ട്ടിസ്റ്റ് ജെന്‍സ് ഹാനിങ്ങിന് 62 ലക്ഷം രൂപ കൊടുത്തത്. എന്നാല്‍ കലാസൃഷ്ടികള്‍ ഉണ്ടാക്കാന്‍ കൊടുത്ത നോട്ടുമെടുത്ത് ബ്ലാങ്ക് കാന്‍വാസ് മ്യൂസിയത്തിന് സമര്‍പ്പിച്ച് കലാകാരന്‍ മുങ്ങിയതോടെ കരയണോ ചിരിക്കണോ എന്നറിയാതെ ഇരിക്കുകയാണ് മ്യൂസിയം അധികൃതര്‍.

ബ്ലാങ്ക് കാന്‍വാസ് മാത്രമല്ല ജെന്‍സ് മ്യൂസിയത്തില്‍ സമര്‍പ്പിച്ചത്. ക്യാന്‍വാസിന് പൈസയെടുത്ത് ഓടിയെന്ന തലക്കെട്ടും കൊടുത്തു. ഇത് കണ്ടതോടെയാണ് മ്യൂസിയം അധികൃതര്‍ അങ്കലാപ്പിലായത്.

സംഭവത്തില്‍ അല്‍പം തമാശയൊക്കെയുണ്ടെങ്കിലും എക്‌സിബിഷന്‍ കഴിഞ്ഞാല്‍ പണം തിരികെ വേണമെന്നാണ് മ്യൂസിയം അധികൃതരുടെ നിലപാട്. അദ്ദേഹത്തിന് മ്യൂസിയത്തിന്റെ പണമാണ് നല്‍കിയത്. കരാറില്‍ ജനുവരി പതിനാറിന് പൈസ് തിരികെ തരുമെന്ന് എഴുതിയിട്ടുണ്ടെന്നും മ്യൂസിയം അധികൃതര്‍ പറഞ്ഞു.

എന്നാല്‍ 56 കാരനായ കലാകാരന്‍ പണം തിരികെ നല്‍കില്ലെന്ന നിലപാടില്‍ തന്നെയാണ്. തന്നെപ്പോലെ ശോചനീയമായ തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരും ഇത് തന്നെ ചെയ്യണമെന്ന് ജെന്‍സ് പറയുന്നു. മ്യൂസിയം അധികൃതര്‍ അര്‍ഹമായ വേതനം നല്‍കിയില്ലെന്നാണ് ജെന്‍സിന്റെ പരാതി. ഇത് ശരിയല്ലെന്ന് അധികൃതരും പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in