ചെറിയപെരുന്നാള്‍, ഇളമുറക്കാരോടൊപ്പം ആഘോഷിച്ച് ദുബായ് ഭരണാധികാരി

ചെറിയപെരുന്നാള്‍, ഇളമുറക്കാരോടൊപ്പം ആഘോഷിച്ച് ദുബായ് ഭരണാധികാരി

ചെറിയ പെരുന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഷെയ്ഖ് മുഹമ്മദിന്റെ മകനും ദുബായ് കിരീടവകാശിയുമായ ഷെയ്ഖ് ഹംദാനാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഫോട്ടോ പങ്കുവച്ചത്.

ഷെയ്ഖ് മുഹമ്മദ്, മക്തൂം കുടുംബത്തിലെ ഇളയതലമുറയോടൊപ്പം കളിക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. കുടുംബാംഗങ്ങളോടൊപ്പം ആഘോഷിക്കുകയെന്നുളളതാണ് ഈദിന്റെ ഏറ്റവും വലിയ പ്രത്യേകത. ഷെയ്ഖ് മുഹമ്മദ് ഇന്ന് രാവിലെ മക്കളൊടൊപ്പം സബീല്‍ കൊട്ടാരത്തില്‍ ഈദ് നമസ്‌കാരം നടത്തിയതിന്റെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

View this post on Instagram

#family ❤️

A post shared by Fazza (@faz3) on

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നു.

അബുദബി കീരീടവകാശിയും യുഎഇ സായുധ സേന ഉപ സര്‍വ്വ സൈന്യാധിപനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മറ്റ് ഭരണാധികാരികള്‍ എന്നിവരും പരസ്പരം ആശംസകള്‍ കൈമാറി.

Related Stories

No stories found.
The Cue
www.thecue.in