യൂസഫലിക്ക് യുഎഇയില്‍ സ്ഥിര താമസത്തിനുളള ആദ്യ ഗോള്‍ഡ് കാര്‍ഡ് വിസ

യൂസഫലിക്ക് യുഎഇയില്‍ സ്ഥിര താമസത്തിനുളള ആദ്യ ഗോള്‍ഡ് കാര്‍ഡ് വിസ

ദുബായ് :പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിക്ക് യുഎഇയില്‍ സ്ഥിര താമസത്തിനുള്ള ആദ്യ ഗോള്‍ഡ് കാര്‍ഡ് വിസ ലഭിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പില്‍ നിന്ന് അദ്ദേഹം ഗോള്‍ഡ് കാര്‍ഡ് വീസ പതിച്ച പാസ്‌പോര്‍ട്ട് സ്വീകരിച്ചു.

ജനറല്‍ ഡയറക്ടഴ്‌സ് ഓഫ് റസിഡന്‍സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബ്രി. സയീദ് അല്‍ ഷംസിയാണ് യൂസഫലിക്ക് ഗോള്‍ഡ് കാര്‍ഡ് നല്‍കിയത്. വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തേയ്ക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനായാണ് യുഎഇ സര്‍ക്കാര്‍ ദീര്‍ഘകാല, ഗോള്‍ഡ് കാര്‍ഡ് വിസാ അനുവദിച്ചത്.

100 ബില്യന്‍ നിക്ഷേപമുള്ള 6800 നിക്ഷേപകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ആജീവനാന്ത വീസയായ ഗോള്‍ഡ് കാര്‍ഡ് അനുവദിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്, കഴിഞ്ഞമാസം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in