ഗ്രാമീണ മാധ്യമപ്രവര്‍ത്തനത്തിലൂടെ വനിതാശാക്തീകരണം; അനുഭവം പങ്കുവെച്ച് കവിത ദേവി

ഗ്രാമീണ മാധ്യമപ്രവര്‍ത്തനത്തിലൂടെ വനിതാശാക്തീകരണം; അനുഭവം പങ്കുവെച്ച് കവിത ദേവി

ഗ്രാമീണ ദിനപത്രത്തിലൂടെ വനിതാശാക്തീകരണം സാധ്യമാക്കിയതെങ്ങനെയെന്ന് ഖബര്‍ ലഹരിയുടെ മുഖ്യപത്രാധിപര്‍ കവിതാ ദേവി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക പത്രമാണ് ഖബര്‍ ലഹരി. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ ഏറ്റവും പ്രചാരമുള്ള പത്രമാണിത്. ഐക്യരാഷ്ട്രസഭയുടെ യുഎന്‍ വിമനുമായി സഹകരിച്ച് സംസ്ഥാന സാമൂഹികനീതി-വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് സംഘടിപ്പിച്ച ഐസിജിഇ 2ല്‍ സംസാരിക്കുകയായിരുന്നു കവിതാ ദേവി.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ തീര്‍ത്തും പിന്നാക്ക മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മുഖ്യധാര മാധ്യമങ്ങള്‍ അവഗണിച്ചതോടെയാണ് പ്രാദേശിത ദിനപത്രം എന്ന ആശയത്തിലേക്ക് എത്തിയതെന്ന് കവിത ദേവി പറയുന്നു. പുരുഷന്‍മാരുടെ മാത്രം മേഖലയായിരുന്ന പത്രപ്രവര്‍ത്തന രംഗത്തേക്ക് വനിത റിപ്പോര്‍ട്ടര്‍മാര്‍ കടന്നുവന്നു. ബുന്ദേലി ഭാഷയിലായിരുന്നു റിപ്പോര്‍ട്ടിംഗ്.

2002ല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പത്രമായാണ് ഖബര്‍ ലഹരിയ പുറത്തിറങ്ങിയത്. സ്വന്തം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കണ്ടതോടെ ജനങ്ങളുടെ പിന്തുണ ലഭിച്ചു. എഴുത്തും വായനയും അറിയാവുന്ന ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമിക പാഠങ്ങള്‍ നല്‍കി. ഓരോ ഗ്രാമത്തിലെയും റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്തകള്‍ നല്‍കിയതോടെ പിന്തുണ വര്‍ധിച്ചുവെന്നും കവിത ദേവി പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2015 മുതല്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറി. സോഷ്യല്‍മീഡിയയിലും വലിയ സ്വീകാര്യത ലഭിക്കുന്നു. ബുന്ദേല്‍ഖണ്ഡിലുള്ള നിരവധി സ്ത്രീകള്‍ ഇന്ന് ലേഖകരായിട്ടുണ്ടെന്നും കവിത ദേവി പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in