ട്രാന്‍സ്‌ജെന്‍ഡറുകളെ സ്വയം തൊഴിലിന് സജ്ജരാക്കണം, അതിജീവനത്തിന്റെ കഥ പറഞ്ഞ് മലയാളി സംരംഭകര്‍

ട്രാന്‍സ്‌ജെന്‍ഡറുകളെ സ്വയം തൊഴിലിന് സജ്ജരാക്കണം, അതിജീവനത്തിന്റെ കഥ പറഞ്ഞ് മലയാളി സംരംഭകര്‍
Published on

ട്രാന്‍സ്‌ജെന്‍ഡറുകളെ സ്വയം തൊഴിലിന് സജ്ജരാക്കണമെന്ന് സംരംഭകനായ ഹൃത്വിക്. സ്വത്വം തിരിച്ചറിഞ്ഞ് പുറത്ത് വരുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ അതിജീവനത്തിന് വരുമാനമുണ്ടാകുകയെന്നത് പ്രധാനമാണ്. പലരും പുറത്തേക്ക് വരാന്‍ മടിക്കുന്നത് തൊഴിലില്‍ ലഭിക്കാത്തതിനാലാണെന്നും ഹൃത്വിക് ചൂണ്ടിക്കാട്ടി. ജെന്‍ഡര്‍ പാര്‍ക്ക് കാമ്പസില്‍ നടന്ന സസ്റ്റൈനബിള്‍ എന്റര്‍പ്രെണര്‍ഷിപ്പ് ആന്‍ഡ് സോഷ്യല്‍ ബിസിനസ്: ലെസന്‍സ് ഫ്രം കേരള എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഹൃത്വിക്.

കുടുംബശ്രീയില്‍ നിന്നും ഭാര്യ ലോണെടുത്ത് തന്നിട്ടാണ് താന്‍ സംരംഭകനായത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹമുണ്ടെങ്കിലും എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ നേരത്തെ പണം അനുവദിച്ചിരുന്നെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നുവെന്നും ഹൃത്വിക് പറഞ്ഞു. കൃത്യമായി പരിശീലനം നല്‍കി ട്രാന്‍സ്‌ജെന്‍ഡറുകളെ സ്വയം തൊഴിലിന് സജ്ജരാക്കണമെന്നും ഹൃത്വിക് ആവശ്യപ്പെട്ടു.

കൊവിഡ് കാലത്തും നെയ്ത്തുകാരെ സഹായിക്കാന്‍ കഴിഞ്ഞുവെന്ന് ഇംപ്രസ ഉടമ അഞ്ജലി ചന്ദ്രന്‍ പറഞ്ഞു. ജാതി, ലിംഗം, മതം,വര്‍ഗം രാജ്യം എന്നിവയൊന്നും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ തടസ്സമല്ലെന്നും അഞ്ജലി ചന്ദ്രന്‍ പറഞ്ഞു.

പ്രളയകാലത്തെ നെയ്ത്തുകാരുടെ അതിജീവനത്തിന് കാരണമായ ചേക്കുട്ടി പാവ, പ്രായമായവരെ സഹായിക്കുന്നതിനായി തുടങ്ങിയ അമ്മൂമ്മത്തിരി, പെന്‍ വിത്ത് ലവ്, കൊവിഡ് കാലത്തെ മെത്തകള്‍ എന്നിങ്ങനെ ദുരിത കാലത്ത് കൈത്താങ്ങായതിന്റെ അനുഭവം ലക്ഷമി മേനോനും പങ്കുവെച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്ത്രീകള്‍ സംരംഭകരാകാന്‍ ഇറങ്ങുമ്പോള്‍ വേണ്ടത് ആത്മവിശ്വാസമാണെന്ന് നിഷ കൃഷ്ണന്‍ പറഞ്ഞു. ഏത് ബിസിനസ് തുടങ്ങുമ്പോഴും റവന്യുമോഡ് വേണമെന്നും അതിനെക്കുറിച്ച് കൃത്യമായ ധാരണ വേണം. വ്യക്തി ജീവിതവും സംരഭകത്വവും ഒന്നിച്ച് കൊണ്ടു പോകാന്‍ കഴിയണമെന്നും നിഷ കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ICGE Conference Malayalee Entrepreneur's Story Of Survival

Related Stories

No stories found.
logo
The Cue
www.thecue.in