ജെന്‍ഡര്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കാനായതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി; ഇന്റര്‍നാഷണല്‍ വിമന്‍സ് ട്രേഡ് സെന്ററിന്റെ തറക്കല്ലിട്ടു

ജെന്‍ഡര്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കാനായതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി; ഇന്റര്‍നാഷണല്‍ വിമന്‍സ് ട്രേഡ് സെന്ററിന്റെ തറക്കല്ലിട്ടു

സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ലിംഗസമത്വവും സ്ത്രീക്ഷേമവും ലക്ഷ്യമിട്ടുള്ള രാജ്യത്തെ ആദ്യ പാര്‍ക്കാണിത്. വിഷന്‍ 2020 പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഇന്റര്‍നാഷണല്‍ വിമന്‍സ് ട്രേഡ് സെന്ററിന്റെ തറക്കല്ലിടലും നിര്‍വ്വഹിച്ചു. 300 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ജെന്‍ഡര്‍ പാര്‍ക്ക് വേദിയാകും.

ജെന്‍ഡര്‍ പാര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യാഥാര്‍ത്ഥ്യമാകേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള അവസരം ഈ സര്‍ക്കാരിനാണ് ലഭിച്ചത്. അതില്‍ സന്തോഷം. ജെന്‍ഡര്‍ പാര്‍ക്കും വേള്‍ഡ് ട്രേഡ് സെന്ററും ലോകത്തിന്റെ ശ്രദ്ധ നേടുന്ന തരത്തിലേക്ക് ഉയരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

25 കോടി രൂപ പ്രാരംഭ പ്രവര്‍ത്തനത്തിനായി ബജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സമൂഹത്തിലെ എല്ലാ സ്ത്രീകള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ജെന്‍ഡര്‍ പാര്‍ക്കും ഇന്റര്‍നാഷണല്‍ വിമന്‍സ് ട്രേഡ് സെന്ററും മാറുമെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

CM Pinarayi Vijayan Officially Inagurated Gender Park

No stories found.
The Cue
www.thecue.in