'ട്രാന്‍സ്‌ജെന്‍ഡറുകളോട് മോശമായി പെരുമാറരുത്, പരാതി ലഭിച്ചാലുടന്‍ നടപടിയെടുക്കണം'; ജില്ലാ പൊലീസ് മേധാവിമാരോട് ഡിജിപി

'ട്രാന്‍സ്‌ജെന്‍ഡറുകളോട്
മോശമായി പെരുമാറരുത്, പരാതി ലഭിച്ചാലുടന്‍ നടപടിയെടുക്കണം'; ജില്ലാ പൊലീസ് മേധാവിമാരോട് ഡിജിപി

ട്രാന്‍സ്‌ജെന്‍ഡറുകളുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ വിമുഖതയോ വീഴ്ചയോ വരുത്തരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് നിര്‍ദേശം. പൊലീസ് ഉദ്യോഗസ്ഥര്‍ ട്രാന്‍സ്‌ജെന്‍ഡറുകളോട് മോശമായി പെരുമാറരുത്. അത്തരം ഇടപെടലോ പെരുമാറ്റമോ അന്വേഷണങ്ങളില്‍ വീഴ്ചയോ വരുത്തിയാല്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിക്കുന്നു.

അതിക്രമങ്ങള്‍, നീതി നിഷേധം തുടങ്ങിയ വിഷയങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ പരാതി നല്‍കിയാല്‍ പരിശോധിച്ച് ഉടന്‍ തുടര്‍ നിയമ നടപടികളിലേക്ക് കടക്കണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗം എന്ന നിലയില്‍, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അവരെ മുഖ്യധാരയില്‍ എത്തിച്ച് സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ഉന്നമനത്തിന് പ്രാപ്തരാക്കുകയെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും അതിനാല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

നേരത്തെ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഭിന്നലിംഗം എന്ന് ഉപയോഗിച്ചതിലും ആ സമൂഹത്തിന് വേദന ഉണ്ടാക്കിയതിലും ക്ഷമ ചോദിക്കുന്നു.

Dont Mistreat Transgenders,Take Action As Sooon As possible, DGP Directed District Police Chiefs.

AD
No stories found.
The Cue
www.thecue.in